Breaking News

Trending right now:
Description
 
Aug 14, 2015

ജനറല്‍ നഴ്‌സുമാരെ സൗദി പിരിച്ചു വിടുന്നു

image
ഒരു ഇടവേളയ്‌ക്കു ശേഷം വീണ്ടും സൗദിയില്‍ മലയാളി നഴ്‌സുമാര്‍ പിരിച്ചു വിടല്‍ ഭീഷണിയില്‍. ജനറല്‍ നഴ്‌സുമാരെയാണ്‌ സൗദി ആരോഗ്യമന്ത്രാലയം പിരിച്ചു വിടുവാന്‍ നീക്കം നടത്തുന്നത്‌. ഈ തീരുമാനത്തോടെ ആയിരക്കണക്കിന്‌ മലയാളികള്‍ക്ക്‌ ജോലി നഷ്ടപ്പെടാന്‍ സാധ്യത. തൊഴില്‍ കരാര്‍ അവസാനിക്കുന്ന മുറയ്‌ക്കാണ്‌ ജോലിയില്‍ നിന്നു പിരിച്ചു വിടുന്നത്‌. 

രണ്ടുമാസം മുമ്പ്‌ രേഖാമൂലം നഴ്‌സുമാരെ ജോലിയില്‍ നിന്നു പിരിച്ചു വിടുന്ന കാര്യം അറിയിക്കണമെന്നും മന്ത്രാലയം അവശ്യപ്പെട്ടിട്ടുണ്ട്‌. ഒരു വര്‍ഷം മുമ്പ്‌ കൃത്യമായ അറിയിപ്പ്‌ ഇല്ലാതെയായിരുന്നു നഴ്‌സുമാരെ പിരിച്ചു വിട്ടിരുന്നത്‌. സ്വദേശികളായ നഴ്‌സുമാര്‍ക്ക്‌ ജോലി നല്‍കുന്നതിനാണ്‌ വിദേശികളെ പിരിച്ചു വിടുന്നത്‌. ഈ തീരുമാനം ഏറ്റവും വലിയ തിരിച്ചടിയാകുക മലയാളി നഴ്‌സുമാര്‍ക്കാണ്‌. 
അതേസമയം ബാച്ചിലര്‍ ബിരുദധാരികളായ വിദേശ നഴ്‌സുമാരുടെ കരാര്‍ പുതുക്കി നല്‍കുന്നുണ്ട്‌.
രാജ്യത്തെ ഉള്‍ഗ്രാമങ്ങളിലെ ഹെല്‍ത്ത്‌ സെന്ററുകളില്‍ ജോലി ചെയ്യുന്നതിനും രാത്രി ഷിഫ്‌റ്റുകളിലും ജോലി ചെയ്യുന്നതിനും സ്വദേശികള്‍ക്ക്‌ മടിയാണ്‌ അതിനാല്‍ ഇത്തരം കാര്യങ്ങള്‍ക്ക്‌ വിദേശികളുടെ സേവനം കൂടിയേതീരു.