Breaking News

Trending right now:
Description
 
Aug 14, 2015

അര്‍ച്ചന കവി വിവാഹിതയാകുന്നു

image ലാല്‍ ജോസിന്റെ `നീലത്താമര' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടി അര്‍ച്ചന കവി വിവാഹിതയാകുന്നു. സ്റ്റേജ്‌ ഷോകളിലൂടെയും കോമഡി പരിപാടികളിലൂടെയും ശ്രദ്ധേയനായ അബീഷ്‌ മാത്യുവാണു വരന്‍. ഇരുവരും സഹപാഠികളും കുടുംബസുഹൃത്തുക്കളുമാണ്‌. ഡിസംബറിലാണ്‌ വിവാഹ നിശ്ചയം. 2016 ആദ്യം വിവാഹം നടത്താനാണ്‌ ഇരുകുടുംബങ്ങളും തീരുമാനിച്ചിരിക്കുന്നത്‌. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന ഇരുവരും പഠനകാലത്തു സുഹൃത്തുക്കളായിരുന്നു. പിന്നീട്‌ സൗഹൃദം പ്രണയമായി. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ്‌ പിന്നീട്‌ കോമഡി ഷോകളിലൂടെ പ്രശസ്‌തനായി. ചില ബോളിവുഡ്‌ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌. പാലാ രാമപുരം സ്വദേശിനിയായ അര്‍ച്ചന.