Breaking News

Trending right now:
Description
 
Dec 18, 2012

സ്‌ത്രീകളുടെ സുരക്ഷ; ജയാബച്ചന്‍ രാജ്യസഭയില്‍ കരഞ്ഞു

image സ്‌ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവെയ്‌ക്കവേ സമാജ്‌വാദി പാര്‍ട്ടി എംപി ജയാബച്ചന്‍ രാജ്യസഭയില്‍ വിതുമ്പി. ഡല്‍ഹിയില്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം പരാമര്‍ശിച്ച്‌ സംസാരിക്കവേയാണ്‌ ജയാബച്ചന്‍ സഭയില്‍ വികാരാധീനയായത്‌. സ്‌ത്രീകളെ ആരാധിച്ചിരുന്ന ഒരു രാജ്യത്ത്‌ കാര്യങ്ങള്‍ ഈ നിലയിലേക്ക്‌ തരംതാണതായി ജയാബച്ചന്‍ പറഞ്ഞു. 

ബന്ധുക്കളും സഹോദരങ്ങളും ചേര്‍ന്നാണ്‌ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത്‌. ഈ സാഹചര്യത്തില്‍ സ്‌ത്രീകളുടെ സംരക്ഷണം എവിടെയാണെന്ന്‌ അവര്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകാതെ ഈ സഭയില്‍ ഇങ്ങനെ നില്‍ക്കുന്നതില്‍ തനിക്ക്‌ നാണക്കേടുണ്ടെന്നും അവര്‍ പറഞ്ഞു. ചെയറിലുണ്ടായിരുന്ന ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ ജയാബച്ചനോട്‌ സീറ്റില്‍ ഇരുന്ന്‌ സംസാരിക്കാന്‍ നിര്‍ദേശിച്ചെങ്കിലും അവര്‍ കൂട്ടാക്കിയില്ല. 



വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട്‌ അതിവേഗ കോടതിയില്‍ വിചാരണ തുടങ്ങുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ഡല്‍ഹിയിലെ സത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കും. ബലാത്സംഗ കേസുകളില്‍ പ്രതികളാകുന്നവര്‍ക്കുള്ള ശിക്ഷ കടുത്തതാക്കാന്‍ നിയമഭേദഗതി വരുത്തുമെന്നും ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.