Breaking News

Trending right now:
Description
 
Aug 13, 2015

നടി കിം കര്‍ദാഷി ഗര്‍ഭിണി; വസ്‌ത്രമില്ലാതെ എടുത്ത സെല്‍ഫി പോസ്‌റ്റു ചെയ്‌തു

image രണ്ടാമതും ഗര്‍ഭിണിയായ നടി കിം കര്‍ദാഷി നൂല്‍വസ്‌ത്രമില്ലാതെ എടുത്ത സെല്‍ഫി താരംതന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ്റു ചെയ്‌തു. സംഭവം ചര്‍ച്ചയായതോടെ താരം ന്യായികരണവുമായി രംഗത്ത്‌ എത്തി. താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്നും അല്ലെന്നുമുള്ള ഗോസിപ്പുകള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായതോടെയാണ്‌ ഗര്‍ഭവാര്‍ത്തയ്‌ക്ക്‌ സ്ഥിരീകരണം നല്‍കുന്നതെന്നു കിം പറയുന്നു. ഗര്‍ഭം തോന്നിക്കാനായി കിം മറ്റെന്തോ വച്ചുകെട്ടിയിരിക്കുകയാണെന്നു പ്രചരണം ഉണ്ടായി. ഇതോടെയാണ്‌ സെല്‍ഫി പോസ്‌റ്റു ചെയ്‌തത്‌. തീരെ മെലിഞ്ഞ താന്‍ ഇപ്പോള്‍ ഒരുപാടു വണ്ണംവച്ചുവെന്നും അതുകൊണ്ട്‌ ഗര്‍ഭം വ്യാജമാണെന്നു പറയുന്നവര്‍ ഏറെയാണെന്നും താരം പറയുന്നു. ഓരോരുത്തരുടെയും ശരീരം വ്യത്യസ്‌തമാണ്‌. എല്ലാ ഗര്‍ഭവും അങ്ങനെതന്നെ. ശരീരത്തെ എങ്ങനെ സ്‌നേഹിക്കണമെന്നു താന്‍ പഠിച്ചിട്ടുണ്ട്‌. കുപ്രചരണങ്ങളും ഗോസിപ്പുകളും തന്നെ ഒരുതരത്തിലും ബാധിക്കില്ലെന്നും താരം വ്യക്തമാക്കി.