Breaking News

Trending right now:
Description
 
Aug 13, 2015

നടി മുക്തയുടെ വിവാഹം ഓഗസ്‌റ്റ്‌ 30ന്‌; വരന്‍ റിമി ടോമിയുടെ സഹോദരന്‍

image നടി മുക്തയുടെ വിവാഹം ഓഗസ്‌റ്റ്‌ 30ന്‌ നടക്കും. 23ന്‌ കൊച്ചിയില്‍വച്ചാണ്‌ വിവാഹനിശ്ചയം നടത്തുന്നതിന്‌ തീരുമാനിച്ചിരി്‌ക്കുന്നത്‌. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ്‌ വരന്‍. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു. ലാല്‍ജോസ്‌ സംവിധാനം ചെയ്‌ത അച്ഛനുറങ്ങാത്ത വീട്‌ എന്ന ചിത്രത്തിലൂടെ മുക്ത സിനിമാരംഗത്ത്‌ എത്തുന്നത്‌. നസ്രാണി, ഗേള്‍ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്‌തു. മമ്മൂട്ടിയുടെ ഇമ്മാനുവേല്‍ എന്ന ചിത്രത്തിലെ മുക്തയുടെ കഥാപാത്രം ഏറെ പ്രശംസനേടിയിരുന്നു. താമരഭരണി എന്ന തമിഴിലും ചിത്രത്തിലും മുക്ത ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ എത്തുംമുമ്പ്‌ ബാലതാരമായി ടിവി സീരിയലുകളിലും അഭിനയിച്ചു.