Breaking News

Trending right now:
Description
 
Aug 11, 2015

അസിന്‍ വിവാഹിതയാകുന്നു; വരന്‍ ശതകോടീശ്വരന്‍ രാഹുല്‍ ശര്‍മ

image തെന്നിന്ത്യന്‍ സിനിമാതാരം അസിന്‍ തോട്ടുങ്കല്‍ വിവാഹിതയാകുന്നു. മൈക്രോമാക്‌സ്‌ മൊബൈല്‍ നിര്‍മാണകമ്പനി ഉടമയും ശതകോടീശ്വരനുമായ രാഹുല്‍ ശര്‍മയാണു വരന്‍. ഞായറാഴ്‌ചയാണ്‌ വിവാഹം നിശ്ചയിച്ചത്‌. നവംബറില്‍ വിവാഹം നടത്താനാണ്‌ തീരുമാനം. ഇരുവരും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നെന്നാണു റിപ്പോര്‍ട്ടുകള്‍. ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനാണ്‌ ഇതുവരെ വിവാഹവാര്‍ത്ത ഇരുവരും വെളിപ്പെടുത്താതിരുന്നത്‌. കഴിഞ്ഞവര്‍ഷം 11,000 കോടി രൂപ വിറ്റുവരവ്‌ നേടിയ കമ്പനിയാണ്‌ മൈ്‌ക്രോമാക്‌സ്‌. നാഗ്‌പൂരില്‍നിന്ന്‌ എന്‍ജിനീയറിങ്‌ ബിരുദം നേടിയശേഷം കാനഡയില്‍ ഉപരിപഠനം നടത്തിയശേഷമാണ്‌ രാഹുല്‍ മൈക്രോമാക്‌സ്‌ സ്ഥാപിക്കുന്നത്‌. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ മികച്ച ബിസിനസ്‌ സംരംഭകരില്‍ ഒരാളാണ്‌ രാഹുല്‍.

1985 ഒക്ടോബര്‍ 26 നായിരുന്നു അസിന്റെ ജനനം. 15-ാം വയസില്‍ സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കു ചുവടുവച്ചു. മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 2003-ല്‍ അമ്മ നന്നാ ഒ തമിഴമ്മായി എന്ന തെലുങ്ക്‌ ചിത്രത്തിലൂടെ ശ്രദ്ധനേടി. ആ വര്‍ഷത്തെ മികച്ച നടിക്കുള്ള തെലുങ്ക്‌ ഫിലിംഫെയര്‍ അവാര്‍ഡ്‌ അസിനു ലഭിച്ചു. 2005 എ.ആര്‍. മുരുഗദോസിന്റെ ഗജിനി എന്ന ചിത്രത്തിലും അഭിനയിച്ചു. പോക്കിരിയടക്കമുള്ള നിരവധി ബിഗ്‌ബജറ്റ്‌ ചിത്രങ്ങള്‍ അസിനെ തേടിയെത്തി. 2008ല്‍ ഗജിനി ഹിന്ദിയിലേക്കു റീമേക്ക്‌ ചെയ്‌തപ്പോള്‍ ആമിര്‍ ഖാന്‍ അസിനെത്തന്നെ നായികയായി തീരുമാനിച്ചു. ഗജിനിയിലെ അഭിനയത്തിനു മികച്ച പുതുമുഖതാരത്തിനുള്ള അവാര്‍ഡും അസിനെ തേടിയെത്തി. അസിന്‍ ഒടുവില്‍ അഭിനയിച്ച അഭിഷേക്‌ ബച്ചന്‍ നായകനായ ഓള്‍ ഈസ്‌ വെല്‍ എന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.