Breaking News

Trending right now:
Description
 
Aug 10, 2015

മികച്ച നടന്‍മാര്‍ നിവിനും സുദേവും, നടി നസ്രിയ

image

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം നിവിന്‍ പോളിയും സുദേവ്‌ നായരും പങ്കിട്ടു. മികച്ച നടിയായി നസ്രിയ നസിമിനെ തിരഞ്ഞെടുത്തു. 
ഓം ശാന്തി ഒശാനയിലെയും ബാഗ്ലൂര്‍ ഡെയ്‌സിലെയും അഭിനയത്തിനാണ്‌ നസ്രിയയ്‌ക്ക്‌ മികച്ച നടിക്കുള്ള അവാര്‍ഡ്‌ ലഭിച്ചത്‌.
1983ലെ അഭിനയത്തിനാണ്‌ നിവിന്‍ പോളിക്ക്‌ അവാര്‍ഡ്‌ ലഭിച്ചത്‌. മൈ ലൈഫ്‌ പാര്‍ട്‌നറിലെ അഭിനയമാണ്‌ സുദേവിനെ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌.

മികച്ച നടിക്കുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ വരെ പറഞ്ഞു കേട്ടിരുന്ന പേര്‌ മഞ്‌ജുവാര്യരുടേതായിരുന്നു. എന്നാല്‍ എല്ലാ കണക്കുക്കൂട്ടലും തെറ്റിച്ചാണ്‌ നസ്രിയ അവാര്‍ഡ്‌ കരസ്ഥമാക്കിയത്‌. 
മികച്ച ചിത്രമായി തിരഞ്ഞെടുത്തത്‌ ഒറ്റാല്‍ ജയരാജാണ്‌ സംവിധാനം. ഒരാള്‍ പൊക്കം സംവിധാനം ചെയ്‌ത സനല്‍ കുമാര്‍ ശശിധരനാണ്‌ മികച്ച സംവിധായകന്‍. മികച്ച ഗായകരായി യേശുദാസ്‌ ശ്രേയ ഘോഷാല്‍ എന്നിവരെയും തിരഞ്ഞെടുത്തു.