Breaking News

Trending right now:
Description
 
Aug 10, 2015

ആലപ്പുഴ ജില്ലാ കോടതി - പ്രസ് ക്ലബ് മരത്തിന്റെ ശാഖകള്‍ മുറിച്ചു മാറ്റും

image
ആലപ്പുഴ: ജില്ലാ കോടതി വളപ്പില്‍ തെക്കേയറ്റത്തു പുതിയ ലീഗല്‍ സര്‍വീസ് കെട്ടിടത്തോടു ചേര്‍ന്നുള്ളതും റോഡിലേക്കു വളര്‍ന്നു ചാഞ്ഞു നില്ക്കുന്നതുമായ മരത്തിന്റെ ശിഖരങ്ങള്‍ 2015 ഓഗസ്റ്റ് ആറിനു വ്യാഴാഴ്ച രാവിലെ മുറിച്ചു മാറ്റുമെന്നു അധികൃതര്‍.

ജില്ലാ കോടതി വളപ്പില്‍ നിന്നു മുന്നിലുള്ള എസ്.ഡിവി. റോഡു കവിഞ്ഞു വൈദ്യുതി കമ്പിയിലും കേബിളിലും മറ്റും മുട്ടി എതിര്‍വശത്തുള്ള പ്രസ് ക്ലബ് കെട്ടിടത്തില്‍ അനേക കാലമായി ഉരുമി നില്ക്കുന്ന മരമാണിത്. കോടതി വളപ്പില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചതോടെ, കെട്ടിടത്തില്‍ മുട്ടി നിന്നിരുന്ന കൊമ്പുകള്‍ ഏതാനും ആഴ്ച മുന്‍പു വെട്ടി നീക്കിയിരുന്നു. ഒരു വശത്തെ മാത്രം ശാഖകള്‍ മുറിക്കുന്നതിലെ അശാസ്ത്രീയതയും മരത്തിന്റെ അപകടാവസ്ഥ മാറാത്തതും ചൂണ്ടിക്കാട്ടി അധികൃതര്‍ക്കു തത്തംപള്ളി റസിഡന്റസ് അസോസിയേഷന്‍ (ടി.ആര്‍.എ)  പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ കത്തയച്ചിരുന്നു.
റോഡു കവിഞ്ഞു നില്ക്കുന്ന ശിഖരങ്ങള്‍ മുറിക്കുന്നതിനോടനുബന്ധിച്ചു രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞു രണ്ടുവരെ വൈദ്യുതി മുടങ്ങാനും ഗതാഗതം തടസപ്പെടാനും സാധ്യതയുണ്ടെന്നു പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയര്‍ ഓഗസ്റ്റ് അഞ്ചിന് അറിയിച്ചു.