Breaking News

Trending right now:
Description
 
Aug 10, 2015

ഫൊക്കാന കണ്‍വന്‍ഷന്‍

image
കേരള സംസ്‌ക്കാരം അമേരിക്കന്‍ മലയാളിയില്‍നിന്നും നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2016  കണ്‍വന്‍ഷന് ഒരുങ്ങിക്കഴിഞ്ഞു. പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ,ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ തുടങ്ങിയവര്‍  പ്രശസ്ത സേവനം കാഴ്ചവെച്ച്    നല്ല ഒരു കണ്‍വെൻഷനു  വേണ്ടി  പ്രവർത്തിക്കുന്നു.
   
 ജൂലായ്1 മുതൽ  നാലു ദിവസങ്ങളിലായികാനഡയിലെ ടൊറന്റോയിലെ   ഹില്‍ട്ടണ്‍ ഹോട്ടലിൽ വെച്ചു  നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെനാഷ്ണല്‍ കോ-ഓര്‍ഡിനേറ്റര്‍  ആയി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉം , കണ്‍വീനര്‍ ആയി  ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്   എന്നിവരെ   തെരഞ്ഞുടുത്തതായി   പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ അറിയിച്ചു . 
മുന്‍ വര്‍ഷങ്ങളിലേതുപോലെ വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്നു. ചാമ്പ്യന്‍ഷിപ്പ് , ഫസ്റ്റ് റണ്ണറപ്പ് , സെക്കന്റ് , തേര്‍ഡ് , ഫോര്‍ത്ത് . എന്നിക്രംമ്ത്തിൽ  സമ്മാനങ്ങൽ   നൽകുന്നു 
കൂടുതല്‍ വിവരങ്ങള്‍ ഫൊക്കാനാ ഓണ്‍ലൈനില്‍ നിന്നും, ഫിലിപ്പോസ് ഫിലിപ്പ് ഫോണ്‍: (845 ) 642-2060 , ഡോ. മാത്യു വര്‍ഗീസ്  -( 734 ) 634-6616  എന്നിവരില്‍ നിന്നും ലഭിക്കുന്നതാണ്.