Breaking News

Trending right now:
Description
 
Aug 10, 2015

കാലിലെ പുറംവശത്തായി വേദന

Dr Amrutha Baveesh
image
കാലിലെ പുറംവശത്തായി അസഹ്യമായ വേദനയും പുകച്ചിലും മരവിപ്പും പലർക്കും ഈ അനുഭവമുണ്ടാകും.
കാലിലേക്ക് വരുന്ന ഒരു ഞരമ്പിന് ക്ഷതമേൽക്കുകയോ അല്ലെങ്കിൽ ഞരുക്കമോ ഉണ്ടാകുമ്പോഴാണ് ഈ രോഗം വരുന്നത്.
തേനീച്ചകളുടെ കുത്തേറ്റതുപോലുള്ള വേദനയും പുകച്ചിലും പലപ്പോഴും അസഹനീയമായിരിക്കും.
മിക്കവരിലും ഈ രോഗം ഒരു കാലിനെ മാത്രമാണ് ബാധിക്കാറുള്ളെങ്കിലും ഇത് രണ്ടു കാലിനേയും ബാധിക്കാം.
തുടഭാഗത്ത് ഒന്ന് തൊട്ടാൽ മാത്രം ചിലർക്ക് അസഹനീയ വേദന അനുഭവപ്പടുമെങ്കിലും ശക്തമായി അമർത്തിയാൽ കൂടുതൽ വേദന കാണില്ല.

രോഗകാരണം

ഞരമ്പിനേൽക്കുന്ന ക്ഷതം, അമിതവണ്ണം, ഇറുങ്ങിയ വസ്ത്രങ്ങൾ, മുറുകിയതും ഭാരം കൂടിയതുമായ ബെൽറ്റ്, സ്ഥിരമായി കഠിണവ്യായാമം ചെയ്യുന്നവരിൽ രോഗസാധ്യത കൂടുതലാണ്.

റോഡപകടത്തെ തുടർന്നും ഹർണിയക്കു വേണ്ടി ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ശേഷവും ചിലരിൽ ഈ രോഗം കണ്ടുവരാറുണ്ട്.

ചികിത്സ

ഞരമ്പിന്റെ ഞെരുക്കം മാറ്റുകയാണ് ചികിത്സയുടെ ലക്ഷ്യം..

വണ്ണം കുറയ്ക്കുക
അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
ഇറുങ്ങിയ ബെൽറ്റുകൾ ഒഴിവാക്കുക.
രോഗം ബാധിച്ചവർക്ക് അമർത്തിയുള്ള മസാജും ഫിസിയോതെറിപ്പിയും ഗുണം ചെയ്യും.
വേദനാസംഹാരികളും ഞരമ്പിന്റെ ആരോഗ്യത്തിനുള്ള ചില മരുന്നുകളും ഗുണം ചെയ്യും.
സ്റ്റിറോയ്ഡ് കുത്തിവെയ്പ് കുറച്ചു കാലത്തേക്ക് ആശ്വാസം നൽകും.
ശസ്ത്രക്രിയയാണ് അവസാന വഴി..കഠിണമായ രോഗാവസ്ഥയിലാണ് ഇത് നിർദേശിക്കാറുള്ളു.

ചികിത്സിച്ചില്ലെങ്കിലും കാലക്രമേണ പുകച്ചിലും വേദനയും തീർച്ചയായും കുറയുകയോ പൂർണമായി മാറുകയോ ചെയ്യും.. മരവിപ്പ് ശേഷിക്കും എന്നു മാത്രം....