Breaking News

Trending right now:
Description
 
Dec 18, 2012

എലിസബത്ത്‌ രാജ്ഞി മന്ത്രിസഭാ യോഗത്തിലെത്തി

image ബ്രിട്ടനിലെ എലിസബത്ത്‌ രാജ്ഞി കാബിനറ്റ്‌ യോഗത്തില്‍ പങ്കെടുത്ത്‌ ചരിത്രം രചിച്ചു. രാജ്യത്തിന്റെ പരമാധികാരി സമാധാനകാലത്ത്‌ ബ്രിട്ടീഷ്‌ മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിക്കുന്നത്‌ 1781നുശേഷം ഇതാദ്യമാണ്‌. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ രാജ്ഞിയെ പ്രധാനമന്ത്രി ഡേവിഡ്‌ കാമറോണ്‍ സ്വീകരിച്ചു. അന്റാര്‍ട്ടിക്കയുടെ ഒരു ഭാഗത്തിന്‌ രാജ്ഞിയുടെ പേരു നല്‍കിയതായി പ്രധാനമന്ത്രി അറിയിച്ചു.

ബ്രിട്ടന്റെ രണ്ടിരട്ടിയോളം വരുന്ന ക്വീന്‍ എലിസബത്ത്‌ ലാന്‍ഡ്‌ മഞ്ഞുമലകള്‍ നിറഞ്ഞ പ്രദേശമാണ്‌. അമ്പതുവര്‍ഷമായി ഇവിടെ ബ്രിട്ടീഷ്‌ സാന്നിധ്യമുണ്ട്‌. കാബിനറ്റ്‌ യോഗത്തില്‍ പ്രധാനമന്ത്രിയുടെ കസേരയിലാണ്‌ രാജ്ഞി ഇരുന്നത്‌. കാമറോണും വിദേശകാര്യ സെക്രട്ടറി വില്യം ഹേഗും വശങ്ങളിലിരുന്നു. തുടര്‍ന്ന്‌ കാമറോണ്‍ ഔദ്യോഗികമായി രാജ്ഞിയെ സ്വാഗതംചെയ്‌ത ശേഷം യോഗത്തിന്റെ അജണ്ട വിശദീകരിച്ചു. ഭരണമേറ്റതിന്റെ വജ്രജൂബിലി ആഘോഷിക്കുന്ന രാജ്ഞിക്ക്‌ മന്ത്രിസഭ ഉപഹാരം നല്‌കി. 1781ല്‍ ജോര്‍ജ്‌ മൂന്നാമനാണ്‌ ഇതിനു മുമ്പ്‌ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത രാജാവ്‌. എലിസബത്ത്‌ രാജ്ഞിയുടെ പിതാവ്‌ ജോര്‍ജ്‌ ആറാമന്‍ രണ്ടാം ലോകമഹായുദ്ധകാലത്തു ചേര്‍ന്ന യുദ്ധകാബിനറ്റില്‍ സംബന്ധിച്ചിരുന്നു.