Breaking News

Trending right now:
Description
 
Dec 18, 2012

പെര്‍ത്ത്‌ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌ പുതുവല്‍സര ആഘോഷങ്ങള്‍ ഡിസംബര്‍ 29 ശനിയാഴ്‌ച

Binu Johny, Thomas Mathew
image പെര്‍ത്ത്‌ മലയാളി അസോസിയേഷന്റെ (എംഎപി) ക്രിസ്‌മസ്‌ പുതുവല്‍സര ആഘോഷങ്ങള്‍ ഡിസംബര്‍ 29 ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ നടത്തപ്പെടുന്നു. എംഎപി ജനറല്‍ സെക്രട്ടറി അജിത്‌ രാജഗോപാലിന്റെ സ്വാഗതാശംസകളോടെ ആരംഭിക്കുന്ന യോഗത്തില്‍ ഫാ. തോമസ്‌ മാങ്കുത്തേല്‍, എംഎപി പ്രസിഡന്റ്‌ ഐപ്പ്‌ ചുണ്ടക്കല്‍ എന്നിവര്‍ ക്രിസ്‌മസ്‌ സന്ദേശം നല്‍കുന്നു. തുടര്‍ന്ന്‌ അത്താഴവിരുന്ന്‌ ഉണ്ടായിരിക്കുന്നതാണ്‌. 

യോഗത്തില്‍ കൃതജ്ഞത അര്‍പ്പിക്കുന്നത്‌ റെനി ലൂക്കോസ്‌. നൃത്തസംഗീതപരിപാടികള്‍, ഗാനമേള, നാടകം തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്‌. പ്രവേശനം പാസ്‌ മുഖേന നിയന്ത്രിച്ചിരിക്കുന്നു. 25-ാം തിയതിക്കുമുമ്പായി പാസുകള്‍ കരസ്ഥമാക്കേണ്ടതാണ്‌ എന്ന്‌ ഭാരവാഹികളായ ബിനു ജോണി, തോമസ്‌ മാത്യു എന്നിവര്‍ അറിയിച്ചു.

For more information:

Nixon Alex 0425720583
Binoy Joseph 0421743601
Bobby Joseph 0426923409