Breaking News

Trending right now:
Description
 
Aug 06, 2015

ശ്രീശാന്ത്‌ നായകനാകുന്ന ബഹുഭാഷാ ചിത്രം വരുന്നു

image ഐപിഎല്‍ ഒത്തുകളിക്കേസില്‍നിന്ന്‌ കുറ്റവിമുക്തനായ ക്രിക്കറ്റ്‌ താരം എസ്‌. ശ്രീശാന്ത്‌ നായകനാകുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ബഹുഭാഷാ ചിത്രം സെപ്‌റ്റംബറില്‍ ചിത്രീകരണം തുടങ്ങും. സജീവ ക്രിക്കറ്റിലേക്കുള്ള മടക്കം അനിശ്ചിതാവസ്ഥയിലായിരിക്കെയാണ്‌ ശ്രീശാന്ത്‌ സിനിമയില്‍ സജീവമാകാന്‍ തീരുമാനമെടുത്തത്‌. സന ക്രിയേഷന്‍സിന്റെ ബാനറില്‍ സനയാദി റെഡ്ഡി തിരക്കഥയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രം മലയാളം, തെലുങ്ക്‌, തമിഴ്‌ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ക്രിക്കറ്റ്‌ കളിക്കാരന്റെ ജീവിതം പ്രമേയമാക്കുന്ന പ്രണയകഥയാണു ചിത്രമെന്നു ശ്രീശാന്തും സനയാദി റെഡ്ഡിയും അറിയിച്ചു. ആറുമാസംകൊണ്ട്‌ ഷൂട്ടിങ്‌ പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യംവച്ചിരിക്കുന്നത്‌. 14 ഇന്ത്യന്‍ഭാഷകളിലേച്ച്‌ മൊഴിമാറ്റി ചിത്രം റിലീസ്‌ ചെയ്യാനാണ്‌ തീരുമാനം. പേരിടാത്ത ചിത്രത്തിലെ മറ്റു താരങ്ങളെ ഉടന്‍ തീരുമാനിക്കുമെന്ന്‌ സനയാദി റെഡ്ഡി പറഞ്ഞു. ശ്രീശാന്ത്‌ നെഗറ്റീവ്‌ റോള്‍ ചെയ്‌ത പൂജാഭട്ടിന്റെ കാബറേ ഉടന്‍ റിലീസ്‌ ചെയ്യാനിരിക്കുകയാണ്‌.