Breaking News

Trending right now:
Description
 
Aug 06, 2015

കെസിഡബ്ല്യൂഎയുടെ അത്തപ്പൂക്കള മത്സരത്തിനായി രജിസ്‌ട്രേഷന്‍ തുടങ്ങി

image യുകെയിലെങ്ങുമുള്ളവര്‍ക്ക്‌ പങ്കെടുക്കാവുന്ന അത്തപ്പൂക്കള മത്സരത്തിന്‌ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 1975-ല്‍ പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ ചലനാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ യുകെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്‌ഠ നേടിയതാണ്‌ കെസിഡബ്ല്യൂഎ.
 
കെ സി ഡബ്ല്യൂ എ  യുടെ നാല്പതാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി അത്തപ്പൂക്കള മത്സരം നടത്തുന്നു. പ്രായഭേതമന്യേസ്ത്രീകള്ക്കും  പുരുഷന്മാര്ക്കും പങ്കെടുക്കാൻ കഴിയുന്ന മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് 250 പൌണ്ട് സമ്മാനമായി ലഭിക്കും.രണ്ടും മൂന്നും സമ്മാനത്തിനു അർഹാരാകുന്നവർക്ക് യഥാക്രമം 150,100 പൌണ്ട് എന്ന രീതിയിലാണ് സമ്മാനത്തുക നിശ്ചയിച്ചിരിക്കുന്നത്. 
സെപ്റ്റംബെർ 5 ന് രാവിലെ 10 മണിക്ക് ലാൻ ഫ്രാങ്ക് സ്കൂൾ ഓഡിറ്റൊറിയത്തിൽ വച്ച് നടക്കുന്ന മത്സരം ഉച്ചക്കു ഒരു മണിക്കാണവസാനിക്കുന്നത്.മൽസരാർഥികൾക്ക് മൂന്നു മണിക്കൂർ  സമയം മാത്രമാണനുവദിച്ചിരിക്കുന്നത്.മത്സരത്തിന്റെ നിയമാവലിയും രജിസ്ട്രേഷൻ
ഫോറവും കെ സി ഡബ്ല്യൂ എ യുടെ വെബ്സൈറ്റിൽ  പ്രസിധീകരിച്ചിട്ടുണ്ട്.ആഗസ്റ്റ്‌ മാസം 25  നാണു രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന തീയതി.
    പൂക്കളിൽ വർണ്ണവിസ്മയം തീർക്കുന്ന അത്തപ്പൂക്കള  മത്സരം നേരിട്ട് കണ്ടാസ്വതിക്കുവാനും പങ്കാളികളാകുവാനും യുകെയിലെ എല്ലാ മലയാളി സുമനസ്സുകളെയും സെപ്റ്റംബെർ 5 ന് ഓണാഘോഷം നടക്കുന്ന ലാൻ ഫ്രാങ്ക് സ്കൂളിലേക്ക് വിനയ പുരസ്സരം സ്വാഗതം ചെയ്യുന്നു

കൂടുതൽ വിവരങ്ങൾക്ക്
അഷ്‌റഫ്‌ : 07868 519721
സജി :07754701142
ശാരിക:07412969619