Breaking News

Trending right now:
Description
 
Aug 05, 2015

എക്‌സ്‌ക്ലൂസീവ്‌ സ്വര്‍ണ്ണാഭരണ ശേഖരവുമായി തനിഷ്‌കിന്റെ ഓറം

image പ്രമുഖ ആഭരണ ബ്രാന്‍്‌ഡായ തനിഷ്‌ക്‌ നിത്യേനെ ഉപയോഗിക്കാവുന്ന എക്‌സ്‌ക്ലൂസീവ്‌ സ്വര്‍ണ്ണാഭരണ ശേഖരം- ഓറം പുറത്തിറക്കി. 8 മുതല്‍ 14 ശതമാനം വരെ മാത്രമാണ്‌ ഓറം ശേഖരത്തിലെ ആഭരണങ്ങളുടെ പണിക്കൂലി. ഓറം ശേഖരത്തില്‍ സുന്ദരവും, കുറഞ്ഞ വിലയിലുമുള്ള കമ്മലുകള്‍, പെന്‍ഡന്റുകള്‍, മോതിരങ്ങള്‍, വളകള്‍ എന്നിവ ലഭ്യമാണ്‌. ഓരോ ആഭരണവും തനിഷ്‌കിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നവയാണ്‌.

ശുദ്ധവും ഗംഭീരവുമായ ആഭരണങ്ങള്‍ ഒരുക്കാനുള്ള തനിഷ്‌കിന്റെ നിരന്തര പ്രയത്‌നത്തിന്റെ ഫലമായി ഉപഭോക്താക്കളുടെ തേജസും ഭംഗിയും പ്രതിഫലിപ്പിക്കും വിധമുള്ള ആഭരണങ്ങളാണ്‌ ഓറം ശേഖരത്തില്‍ ഉള്ളത്‌. ഓറം ശേഖരത്തില്‍ വ്യത്യസ്‌ത അവസരങ്ങള്‍ക്കായുള്ള വൈവിധ്യമാര്‍ന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ന്യായമായ വിലയില്‍ ലഭിക്കുന്നു.

ടൈറ്റന്റെ ഹോള്‍മാര്‍ക്ക്‌ മുദ്രയും ടാറ്റ ഗ്രൂപ്പിന്റെ ഉറപ്പുമുള്ള തനിഷ്‌ക്‌ ഉത്തമ നിലവാരത്തിലുള്ള ആഭരണങ്ങളുമായി എന്നും മുന്‍പന്തിയിലാണ്‌. മികച്ച നിര്‍മാണശൈലിയും സവിശേഷമായ രൂപകല്‍പ്പനയും ഗ്യാരണ്ടിയുളള ഉത്‌പന്ന ഗുണമേന്മയുമാണ്‌ തനിഷ്‌ക്‌ ആഭരണങ്ങളുടെ പ്രത്യേകതകള്‍.

കല്ലിന്റെ തൂക്കം കുറച്ച്‌ സ്വര്‍ണ്ണത്തിന്റെ യഥാര്‍ഥ വില മാത്രമേ തനിഷ്‌ക്‌ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നുള്ളു. സ്വര്‍ണത്തിന്റെ ശുദ്ധി ഉറപ്പുവരുത്താനായി ഏറ്റവും ആധുനികമായ കാരറ്റ്‌ മീറ്റര്‍ എല്ലാ സ്റ്റോറിലും ലഭ്യമാക്കിയിട്ടുണ്ട്‌. കൂടാതെ പഴയ സ്വര്‍ണ്ണത്തിനു കൂടിയ എക്‌സ്‌ചേഞ്ച്‌ മൂല്യവും നല്‌കുന്നു. പഴയ സ്വര്‍ണ്ണം ഉപഭോക്താക്കളുടെ മുന്നില്‍ വച്ചു തന്നെ ഉരുക്കുകയും തൂക്കുകയും ചെയ്യുന്നു. വാങ്ങിക്കുന്നതിലും വില്‍ക്കുന്നതിലും തനിഷ്‌ക്‌ പൂര്‍ണ്ണമായ സുതാര്യത ഉറപ്പു വരുത്തുന്നു.