Breaking News

Trending right now:
Description
 
Aug 05, 2015

ഓണം ഓഫര്‍: ടൈറ്റന്‍ വാച്ചുകള്‍ക്ക്‌ 40 ശതമാനം വരെ വിലക്കുറവ്‌

image ഓണം പ്രമാണിച്ച്‌ ടൈറ്റന്‍ വാച്ചുകള്‍ക്ക്‌ 40 ശതമാനം വരെ വിലക്കുറവ്‌ നല്‍കുന്നു. ഓണാഘോഷത്തിന്റെ ഭാഗമായതിനാല്‍ കേരളത്തില്‍ മാത്രമാണ്‌ ടൈറ്റന്‍ ഓഫറുകള്‍ നല്‍കുന്നത്‌. ആഗസ്‌റ്റ്‌ 30 വരെ ഓണം സ്‌പെഷ്യല്‍ ഓഫര്‍ ലഭ്യമാണ്‌.

ഉപഭോക്താക്കള്‍ക്ക്‌ ടൈറ്റന്‍ ഷോറൂമുകളില്‍ നിന്ന്‌ രാഗാ, നെബുല, പര്‍പ്പിള്‍, എഡ്‌ജ്‌, സൈലിസ്‌, സൂപ്‌ തുടങ്ങിയ ടൈറ്റന്‍ ബ്രാന്‍ഡഡ്‌ വാച്ചുകള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സാധിക്കും. ടൈറ്റന്‍ വാച്ചുകള്‍ വേള്‍ഡ്‌ ഓഫ്‌ ടൈറ്റന്‍, ഹെലിയോസ്‌ സ്‌റ്റോര്‍സ്‌, ഷോപ്പേഴ്‌സ്‌ സ്റ്റോപ്പ്‌, തിരഞ്ഞെടുത്ത അംഗീകൃത ഡീലര്‍മാര്‍ എന്നിവരില്‍ നിന്ന്‌ ലഭ്യമാണ്‌.

ഒരോരുത്തരുടെയും വ്യക്തിത്വത്തെപറ്റി സംസാരിക്കാനുള്ള കഴിവ്‌ വാച്ചുകള്‍ക്കുണ്ട്‌. ആധുനിക ഇന്ത്യന്‍ സ്‌ത്രീകള്‍ക്കു വേണ്ടി രാഗാ, സ്റ്റൈല്‍ കോണ്‍ഷ്യസായവര്‍ക്ക്‌ വേണ്ടി പര്‍പ്പിള്‍, പ്രൊഫഷണലുകള്‍ക്കു വേണ്ടി എഡ്‌ജ്‌, വിദഗ്‌ദ്ധര്‍ക്കു ഓട്ടോമാറ്റിക്‌, കുട്ടികള്‍ക്കു വേണ്ടി സൂപ്‌ എന്നിങ്ങനെ തിരഞ്ഞെടുക്കാന്‍ നിരവധി സ്റ്റൈലുകള്‍ ടൈറ്റന്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു