Breaking News

Trending right now:
Description
 
Aug 05, 2015

ലാവ പിക്‌സല്‍ വി1 വിപണിയില്‍

image പ്രമുഖ മൊബൈല്‍ കമ്പനിയായ ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്‌ ആന്‍ഡ്രോയ്‌ഡ്‌ വണ്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന പിക്‌സല്‍ സീരീസ്‌ സ്‌മാര്‍ട്ട്‌ ഫോണുകള്‍ പുറത്തിറക്കി. ലാവയുടെ പുതിയ പിക്‌സല്‍ സീരീസ്‌ സ്‌മാര്‍ട്ട്‌ ഫോണുകളിലെ ആദ്യ ഫോണായ പിക്‌സല്‍ വി1 ന്റെ വില 11,350 രൂപയാണ്‌.

ആന്‍ഡ്രോയ്‌ഡ്‌ വണ്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന പിക്‌സല്‍ വി1-ല്‍ ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ്‌ 5.1 ലോലിപോപ്‌ വെര്‍ഷനാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. പിക്‌സല്‍ വി1 ന്റെ ടച്ച്‌ സ്‌ക്രീന്‌ സെക്കന്റില്‍ 100 ടച്ചുകള്‍ വരെ തിരിച്ചറിയാന്‍ സാധിക്കും. 32 ജിബിയാണ്‌ ഇന്റേണല്‍ മെമ്മറി. എക്‌സ്റ്റേണല്‍ മെമ്മറി എസ്‌ ഡി കാര്‍ഡു വഴി 32 ജിബി വരെ കൂട്ടാവുന്നതാണ്‌. 2 ജിബി ഡിഡിആര്‍3 റാമാണ്‌ ഇതിലുള്ളത്‌. 5.5 ഇഞ്ച്‌ എച്ച്‌ ഡി സ്‌ക്രീനോടുകൂടിയ പിക്‌സല്‍ വി1 ന്‌ തീരെ കനം കുറഞ്ഞ ഡിസൈനാണുള്ളത്‌.

13 എംപി ബിഎസ്‌ഐ റിയര്‍ ക്യാമറയും 8 എംപി ബിഎസ്‌ഐ ഫ്രണ്ട്‌ ക്യാമറയുമാണ്‌ പിക്‌സല്‍ വി1 നുള്ളത്‌. 1.3 ജിഗാഹെര്‍ട്ടസ്‌ ക്വാഡ്‌ കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ സിം ഫോണാണ്‌ ഇത്‌.

ലാവ പിക്‌സല്‍ വി1 സ്‌മാര്‍ട്ട്‌ ഫോണുകള്‍ വൈറ്റ്‌-സില്‍വര്‍, ഗോള്‍ഡ്‌ എന്നീ നിറങ്ങളില്‍ ലഭ്യമാണ്‌. ഇന്ത്യയില്‍ രണ്ടായിരത്തിലധികം വരുന്ന റീട്ടെയില്‍ സ്‌റ്റോറുകളിലൂടെയും അറുപത്തയ്യായിരത്തിലധികം മള്‍ട്ടി ബ്രാന്‍ഡ്‌ സ്‌റ്റോറുകളിലൂടെയും ലാവ പിക്‌സല്‍ വി1 ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കും. ഫ്‌ളിപ്‌കാര്‍ട്ടിലും ലഭ്യമാണ്‌