Breaking News

Trending right now:
Description
 
Aug 05, 2015

സാംസങ്‌ ഗ്യാലക്‌സി ഗ്രാന്‍ഡ്‌ പ്രൈം 4ജി

image സാംസങ്‌ ഇലക്‌ട്രോണിക്‌സിന്റെ പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ ഗ്യാലക്‌സി ഗ്രാന്‍ഡ്‌ പ്രൈം 4ജി വിപണിയിലെത്തി. 4ജി ശ്രേണിയില്‍ ഇന്ത്യയിലെ സാംസങിന്റെ 14-ാമത്തെ മോഡലാണിത്‌. ടിഡിഡി ബാന്‍ഡിലും എഫ്‌ടിടി ബാന്‍ഡിലും 4ജി സേവനം നല്‍കാന്‍ ഗ്യാലക്‌സി ഗ്രാന്‍ഡ്‌ പ്രൈമിന്‌ കഴിയും. ഇടത്തരം ഫോണുകളുടെ വിപണിയില്‍ ഗ്യാലക്‌സി ഗ്രാന്‍ഡ്‌ പ്രൈം 4ജിയിലൂടെ സാംസങ്‌ സാന്നിധ്യം ഉറപ്പിക്കുകയാണ്‌.

വൈഡ്‌ ആങ്കിള്‍ 5 എംപി ഫ്രണ്ട്‌ ക്യാമറ, എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 8എംപി പ്രധാന ക്യാമറ, 5 ഇഞ്ച്‌ ക്യൂഎച്ച്‌ഡി സ്‌ക്രീന്‍, എന്നിവയാണ്‌ ഗ്രാന്‍ഡ്‌ പ്രൈമിന്റെ പ്രത്യേകതകള്‍ 1.2 ജിഗാഹെര്‍ട്ട്‌സ്‌ ക്വാഡ്‌ കോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാലക്‌സി ഗ്രാന്‍ഡ്‌ പ്രൈമിനു ഒരു ജിബി റാമും മൈക്രോ എസ്‌ഡി കാര്‍ഡ്‌ വഴി 64 ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി ഇന്റേണല്‍ മെമ്മറിയുമാണുള്ളത്‌.

ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ്‌ ലോലിപോപ്പ്‌ 5.1 ഓപ്പറേറ്റിങ്‌ സിസ്റ്റം, സാംസങ്‌ പ്രൊപ്രേയിറ്ററി ടച്ച്‌ വിസ്‌ യൂസര്‍ ഇന്റര്‍ഫേസ,്‌ 14 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന 2,600 എംഎഎച്ച്‌ ബാറ്ററി, ഡ്യുവല്‍ സിം എന്നിവയാണ്‌ ഗ്യാലക്‌സി ഗ്രാന്‍ഡ്‌ പ്രൈം 4ജിയുടെ മറ്റു സവിശേഷതകള്‍. വെള്ള, ഗ്രേ, ഗോള്‍ഡ്‌ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഗ്രാന്‍ഡ്‌ പ്രൈമിന്റെ വില 11,100 രൂപയാണ്‌.