Breaking News

Trending right now:
Description
 
Aug 05, 2015

ഹൈ പ്രെഷര്‍ ഹോം, കാര്‍ വാഷറുമായി ബോഷ്‌ പവര്‍ ടൂള്‍സ്‌

image ബോഷ്‌ പവര്‍ ടൂള്‍സിന്റെ ഹൈ പ്രെഷര്‍ ഹോം, കാര്‍ വാഷര്‍ എക്യൂടി 33-11 വിപണിയിലെത്തി. മഴക്കാലത്തെ മുന്നില്‍ കണ്ട്‌ നിര്‍മ്മിച്ചിരിക്കുന്ന എക്യൂടി 33-11 വാഹനങ്ങളിലെ ചെളി അകറ്റാനും വീടിന്റെ തറ, അകത്തളങ്ങള്‍ എന്നിവ എളുപ്പത്തില്‍ വൃത്തിയാക്കാനും സഹായിക്കുന്നു.

എക്യൂടി 33-11 കൂടാതെ മൂന്ന്‌ വ്യത്യസ്‌ത വാഷര്‍ മോഡലുകള്‍ കൂടി ബോഷ്‌ പുറത്തിറക്കിയിട്ടുണ്ട്‌. പ്രെഷര്‍, മോട്ടോര്‍ പവര്‍, ഫ്‌ളോറേറ്റ്‌ എന്നിവ വ്യത്യാസപ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന വാഷറുകള്‍ നിരപ്പല്ലാത്ത പ്രതലങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു. 10,500 മുതല്‍ 18,000 രൂപ വരെയാണ്‌ വില.

ജെറ്റ്‌ ഫാന്‍ നോസില്‍, ലാന്‍സ്‌, വാട്ടര്‍ ഫില്‍റ്റര്‍, 3 മീറ്റര്‍ ഹൈ പ്രെഷര്‍ ഹോസ്‌, 450 മില്ലി ലിറ്റര്‍ ഹൈ പ്രെഷര്‍ ഫോം നോസില്‍ എന്നിവയോടു കൂടിയാണ്‌ എക്യൂടി 33-11 വാഷര്‍ വിപണിയിലെത്തുന്നത്‌. വാഷറിനോടൊപ്പം ഉപയോഗിക്കുന്ന എല്ലാവിധ ആക്‌സെസറികളും വാഷറില്‍ തന്നെ ഒതുക്കിവെയ്‌ക്കാന്‍ സഹായിക്കുന്ന ഡിസൈനാണ്‌ എക്യൂടി 33-11 ന്റേത്‌. ജര്‍മനയിലെ ഹാംബര്‍ഗില്‍ വെച്ചു നടന്ന ഇഫ്‌ ഡിസൈന്‍ അവാര്‍ഡില്‍, 2015ലെ മികച്ച ഡിസൈനായി എക്യൂടി 33-11 തെരെഞ്ഞെടുക്കപ്പെട്ടിരുന്നു