Breaking News

Trending right now:
Description
 
Aug 05, 2015

ഇടുക്കി അണക്കെട്ടിന്‌ മുകളിലൂടെ ഇനി ബഗ്ഗിയില്‍ സഞ്ചരിക്കാം

image ഇടുക്കി, ചെറുതോണി അണക്കെട്ടിന്‌ മുകളിലൂടെ ബഗ്ഗി കാര്‍ സര്‍വീസ്‌ ആരംഭിച്ചു. ചെറുതോണി അണക്കെട്ടിലെ കവാടത്തില്‍നിന്നു തുടങ്ങി ഇടുക്കി അണക്കെട്ടില്‍ എത്തുന്നവിധം മൂന്നുകിലോമീറ്റര്‍ ദൂരത്തിലാണ്‌ ഹൈഡല്‍ ടൂറിസംവകുപ്പ്‌ സഞ്ചാരികള്‍ക്കായി യാത്ര ഒരുക്കിയിരിക്കുന്നത്‌. ഇടുക്കി അണക്കെട്ടില്‍നിന്നു ചെറുതോണി അണക്കെട്ടില്‍ എത്തുന്നതിനും സൗകര്യമുണ്ട്‌. ഒരുവശത്തേക്കുമാത്രം സഞ്ചരിക്കുന്നതിന്‌ ഒരാള്‍ക്ക്‌ 25 രൂപയാണ്‌ ഫീസ്‌. രണ്ട്‌ അണക്കെട്ടുകളും കണ്ട്‌ ഇലക്‌ട്രിക്‌ കാറില്‍ തിരികെയെത്താന്‍ 40 രൂപയാണ്‌ ഈടാക്കുക. പത്തുപേര്‍ക്കാണിതില്‍ സഞ്ചരിക്കാനാവുക. പരമാവധി 16 കിലോമീറ്റര്‍വരെ വേഗത്തില്‍ അണക്കെട്ടില്‍ ബഗ്ഗി കാര്‍ സര്‍വീസ്‌ നടത്താം. ഇലക്ട്രിക്‌ കാറിന്റെ ഇരുവശവും തുറന്ന നിലയിലായതിനാല്‍ വിനോദസഞ്ചാരികള്‍ക്ക്‌ അണക്കെട്ട്‌ പൂര്‍ണമായും കാണാനും ആസ്വദിക്കാനും സാധിക്കും. അണക്കെട്ട്‌ സന്ദര്‍ശിച്ച ചീഫ്‌ സെക്രട്ടറി ജിജി തോംസണും സംഘവുമായിരുന്നു ബഗ്ഗികാറിലെ ആദ്യ യാത്രികര്‍.