Breaking News

Trending right now:
Description
 
Dec 18, 2012

ഹൃദയശസ്‌ത്രക്രിയയ്‌ക്കിടെ ഡോക്ടറുടെ ഗ്ലൗസ്‌ പൊട്ടി, അഞ്ച്‌ രോഗികള്‍ക്ക്‌ ഗുരുതര അണുബാധ

image
ഹൃദയ ശസ്‌ത്രക്രിയയ്‌ക്കിടെ സര്‍ജന്റെ ഗ്ലൗസ്‌ പൊട്ടിപ്പോയതിനെത്തുടര്‍ന്ന്‌ അഞ്ചു പേര്‍ക്ക്‌ ഹൃദയത്തിനുള്ളില്‍ കടുത്ത അണുബാധയുണ്ടായി. എന്‍ഡോകാര്‍ഡൈറ്റിസ്‌ എന്ന അണുബാധമൂലം ഹൃദയത്തില്‍നിന്നുള്ള രക്തപ്രവാഹത്തിലൂടെ ശരീരമാകെ ബാക്ടീരിയ പടര്‍ന്നു. അതീവ ഗുരുതരാവസ്ഥയിലായ നാലു രോഗികളെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ രണ്ടാമതും ഓപ്പറേഷനു വിധേയമാക്കി. 

ഹൃദയത്തിലെ അറകളിലും വാല്‍വിലുമാണ്‌ ബാക്ടീരിയകള്‍ പെരുകിയത്‌. സര്‍ജന്റെ ഗ്ലൗസ്‌ പൊട്ടിപ്പോയതാണ്‌ കാരണമെന്ന്‌ അമേരിക്കയിലെ സെഡാര്‍സ്‌ സീനായി മെഡിക്കല്‍ സെന്റര്‍ സമ്മതിച്ചു.

കൃത്രിമ ഹൃദയവാല്‍വുകള്‍ വച്ചുപിടിപ്പിക്കുന്നതിനിടെയാണ്‌ ഗുരുതരമായ അണുബാധയുണ്ടായത്‌. കൃത്രിമ വാല്‍വുകളില്‍ രക്തക്കുഴലുകള്‍ ഇല്ലാത്തതിനാല്‍ ആന്റിബയോട്ടിക്കുകള്‍ ഇവിടേയ്‌ക്ക്‌ എത്തിക്കാന്‍ കഴിയാത്തത്‌ പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കും. ഇതോടെ വാല്‍വുകള്‍ വീണ്ടും മാറ്റിവയ്‌ക്കേണ്ടി വരും. അതിനപ്പുറം ശരീരത്തിലെ മറ്റ്‌ അവയവങ്ങളും രോഗാണുക്കള്‍ തകരാറിലാക്കും. തലച്ചോറിനെവരെ അണുബാധ ബാധിക്കാം.

വാല്‍വുകള്‍ മാറ്റിവയ്‌ക്കുമ്പോള്‍ തയ്യലുകളിടുമ്പോഴും കെട്ടുകളിടുമ്പോഴും കൈയുറയില്‍ സൂക്ഷ്‌മസുഷിരങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന്‌ ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇതു തടയാനായി പലപ്പോഴും സര്‍ജന്‍മാര്‍ ഒന്നിനു പുറമേ ഒന്നായി രണ്ടു കൈയുറകള്‍ ധരിക്കാറുണ്ട്‌. രോഗിയില്‍നിന്ന്‌ സര്‍ജന്‌ രോഗാണുക്കള്‍ കിട്ടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്‌. എന്നാല്‍, കട്ടിയായി കൈയുറകള്‍ അണിഞ്ഞാല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ ആവശ്യമായ വഴക്കം കിട്ടാതെ വരും. 

കാലിഫോര്‍ണിയ പബ്ലിക്‌ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ സെഡാര്‍സ്‌ -സീനായി ആശുപത്രിയിലെ അണുബാധയെക്കുറിച്ച്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌.