Breaking News

Trending right now:
Description
 
Aug 02, 2015

രങ്കൂണ്‍ എന്ന ചിത്രത്തിനു വേണ്ടി നടി കങ്കണ റണൗത്‌ ആയോധനകലകള്‍ പഠിക്കുന്നു

image അഭിനയിക്കുന്ന വേഷത്തിന്‌ നൂറു ശതമാനവും കൃത്യത വേണമെന്ന്‌ നിര്‍ബന്ധമുള്ള ബോളിവുഡ്‌ നടി കങ്കണ റണൗത്‌ തന്റെ പിതിയ ചിത്രത്തിനുവേണ്ടി ആയോധനകലകള്‍ പഠിക്കുന്നതിന്റെ തിരക്കിലാണ്‌. വിശാല്‍ ഭരദ്വാജ്‌ സംവിധാനം ചെയ്യുന്ന രങ്കൂണ്‍ എന്ന ചിത്രത്തിനു വേണ്ടിയാണ്‌ കങ്കണ ഇവ പരിശീലിക്കുന്നത്‌. സാജിദ്‌ നദിയാദ്‌വാലയാണ്‌ ചിത്രത്തിന്റെ നിര്‍മാതാവ്‌. സെയിഫ്‌ അലി ഖാനും ഷാഹിദ്‌ കപൂറും കങ്കണയുമാണ്‌ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. കേരളത്തിലെ ഒരു ആശ്രമത്തിലെ ആയോധനകല പഠിപ്പിക്കുന്ന അദ്ധ്യാപകരാണ്‌ താരത്തെ വാള്‍പയറ്റ്‌ പഠിപ്പിക്കുന്നത്‌. ഇതോടൊപ്പം ജയ്‌പൂരില്‍ നിന്ന്‌ കങ്കണ കുതിരസവാരിയും പഠിക്കും. മോഡേണ്‍ നൃത്ത ഇനങ്ങളും ബാലെ ഡാന്‍സും, നൃത്തം, ആക്ഷന്‍ എന്നിവയും താരം പഠിക്കുന്നുണ്ട്‌. ന്യൂയോര്‍ക്കിലെ ബ്രോഡ്‌വെയിലുള്ള ഒരു സിനിമാനടിയായ ജൂലിയയുടെ വേഷമാണ്‌ കങ്കണ രങ്കൂണ്‍ എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. ഒരേ സമയം ഒരു സിനിമയില്‍ മാത്രം അഭിനയിക്കുന്ന നടിയാണ്‌ ജൂലിയ. സിനിമയിലെ വേഷം ഭംഗിയാക്കാനായി എത്രത്തോളം മുന്നൊരുക്കം നടത്താനും ജൂലിയയ്‌ക്ക്‌ യാതൊരു മടിയുമില്ല. ഇത്തരത്തിലുള്ള നിരവധി വ്യത്യസ്‌തമായ വേഷങ്ങളാണ്‌ ചിത്രത്തില്‍ കങ്കണയ്‌ക്ക്‌ അവതരിപ്പിക്കേണ്ടത്‌.