Breaking News

Trending right now:
Description
 
Jul 31, 2015

സൗജന്യ മണ്‍സൂണ്‍ ചെക്കപ്പ്‌ ക്യാമ്പുമായി ടാറ്റ മോട്ടോര്‍സ്‌

image ടാറ്റ മോട്ടോര്‍സ്‌ ടാറ്റയുടെ യാത്രാവാഹനങ്ങള്‍ക്കായി സൗജന്യ മണ്‍സൂണ്‍ ചെക്കപ്പ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ജൂലൈ 28 മുതല്‍ ആഗസ്റ്റ്‌ 2 വരെയാണ്‌ സൗജന്യ മണ്‍സൂണ്‍ ചെക്കപ്പ്‌ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്‌. ഫ്രീ കാര്‍ ചെക്കപ്പ്‌, ടാറ്റാ മോട്ടോര്‍സിന്റെ ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്ടുകള്‍, പണിക്കൂലിയില്‍ 20 ശതമാനം വരെ ഡിസ്‌കൗണ്ട്‌ എന്നിവ സൗജന്യ മണ്‍സൂണ്‍ ചെക്കപ്പ്‌ ക്യാമ്പില്‍ ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കുന്നു. മികച്ച കസ്‌റ്റമര്‍ സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, ടാറ്റാ മോട്ടോര്‍സ്‌ ഇരുപതിലധികം സപ്ലൈയര്‍മാരുമായി സഹകരിച്ച്‌ ലൂബ്രിക്കന്റുകള്‍, ആക്‌സെസറികള്‍, മറ്റു വാല്യൂ ആഡഡ്‌ സര്‍വ്വീസുകള്‍ എന്നിവയ്‌ക്ക്‌ 10 ശതമാനം വരെ ഡിസ്‌കൗണ്ടും നല്‍കുന്നു.

മണ്‍സൂണ്‍ ക്യാമ്പില്‍ ടയര്‍, ലൂബ്രിക്കന്റസുകള്‍, സ്‌പെയര്‍ പാര്‍ട്ടുകള്‍ എന്നിവയ്‌ക്കു കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. ഫ്രീ ടോപ്പ്‌ വാഷ്‌, വെഹിക്കിള്‍ ചെക്കപ്പ്‌, ബാറ്ററി റീപ്ലേയ്‌സ്‌മെന്റില്‍ 1000 രൂപ വരെ കുറവ്‌, റോഡ്‌ സൈഡ്‌ അസിസ്റ്റന്‍സ്‌ പോളിസിയില്‍ പ്രത്യേക ഓഫറുകള്‍ എന്നിവയും സൗജന്യ മണ്‍സൂണ്‍ ചെക്കപ്പ്‌ ക്യാമ്പുകളില്‍ ലഭ്യമാണ്‌.

തിരഞ്ഞെടുത്ത വര്‍ക്ക്‌ഷോപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക്‌്‌ ടാറ്റാ മോട്ടോര്‍സിന്റെ സെസ്റ്റ്‌, ബോള്‍ട്ട്‌ എന്നീ കാറുകള്‍ ടെസ്റ്റ്‌ ഡ്രൈവ്‌ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. ഓണ്‍ ദ്‌ സ്‌പോട്ട്‌ ലോണ്‍ സൗകര്യങ്ങളും ലഭ്യമാണ്‌. ഇന്ത്യയിലെ 293 നഗരങ്ങളിലായി 585 വര്‍ക്ക്‌ഷോപ്പുകള്‍ ടാറ്റാ മോട്ടോര്‍സ്‌ സൗജന്യ മണ്‍സൂണ്‍ ചെക്കപ്പ്‌ ക്യാമ്പിനായി സജ്ജമാക്കിയിട്ടുണ്ട്‌.