Breaking News

Trending right now:
Description
 
Jul 29, 2015

നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പ്‌; ഉതുപ്പ്‌ ഇനി പിടികിട്ടാപ്പുള്ളി

image കൊച്ചി കേന്ദ്രമാക്കിയുള്ള നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പുകേസില്‍ വിദേശത്ത്‌ കഴിയുന്ന പ്രതി ഉതുപ്പ്‌ വര്‍ഗീസിനെ പിടികിട്ടാപ്പുള്ളിയായി ഇന്റര്‍പോള്‍ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ്‌ ഇന്റര്‍പോളിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. മയിലക്കാട്ട്‌ വര്‍ഗീസ്‌ ഉതുപ്പ്‌ എന്നപേരിലുള്ള വാണ്ടഡ്‌ ലിസ്റ്റില്‍, ഉതുപ്പിന്റെ ഫോട്ടോയും കേസിന്റെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്‌. സിബിഐയുടെ ആവശ്യപ്രകാരമാണ്‌ ഇന്റര്‍പോള്‍ വാണ്ടഡ്‌ ലിസ്‌റ്റില്‍ ഉതുപ്പിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, 1988-ലെ അഴിമതി നിരോധന നിയമത്തിന്റെ ലംഘനം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്‌. കൊച്ചിയിലെ അല്‍ സറഫാ ഏജന്‍സി ഉടമയാണ്‌ ഉതുപ്പുവര്‍ഗീസ്‌. ഇയാളെ മൂന്നാംപ്രതിയാക്കിയാണ്‌ കേസ്‌ എടുത്തിട്ടുള്ളത്‌. തട്ടിപ്പുകേസില്‍ മൂന്നാംപ്രതിയാണ്‌. ലോറന്‍സെന്ന ആളാണ്‌ ഒന്നാംപ്രതി. കുവൈത്തില്‍ നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റ്‌ കരാര്‍ ലഭിച്ച അല്‍ സറഫാ ഏജന്‍സിക്ക്‌ ഓരോ ഉദ്യോഗാര്‍ഥിയില്‍നിന്നു 19500 രൂപ മാത്രമാണ്‌ ഫീസ്‌ വാങ്ങാന്‍ അനുമതി നല്‍കിയിരുന്നത്‌. എന്നാല്‍ ഇതുമറച്ചുവച്ച്‌ ഉദ്യോഗാര്‍ഥികളില്‍നിന്നു 19,50000 രൂപ വാങ്ങിയെന്നാണ്‌ സിബിഐ കണ്ടെത്തിയത്‌. പ്രൊട്ടക്ഷന്‍ ഓഫ്‌ എമിഗ്രന്റിന്റെ ഒത്താശയോടെയായിരുന്നു തട്ടിപ്പ്‌.