Breaking News

Trending right now:
Description
 
Jul 29, 2015

കലാമിന്‌ അനുശോചനം; നടി അനുഷ്‌ക ശര്‍മ ട്വിറ്ററില്‍കുറിച്ച കലാമിന്റെ പേര്‌ തെറ്റി

image രാജ്യം മുന്‍ രാഷ്‌ട്രപതി എ.പി.ജെ അബ്‌ദുള്‍ കലാമിന്റെ വേര്‍പാടില്‍ ദുഃഖിക്കുമ്പോള്‍ പ്രശസ്‌തരും ആരും അറിയാത്തവരുമായ നിരവിധി പേര്‍ അതില്‍ അനുശോചിക്കുക സ്വാഭാവികമാണ്‌. ലോകം അറിയുന്ന വ്യക്തിത്വമായ കലാമിന്റെ നിര്യാണത്തില്‍ ദുഃഖം ട്വിറ്ററില്‍ രേഖപ്പെടുത്തിയ പ്രമുഖരുടെ നീണ്ട നിരതന്നെയുണ്ട്‌. ഇവരുടെ അനുശോചനം വാര്‍ത്തയാകുകയും ചെയ്‌തു. ഈ പട്ടികയില്‍ ഇടം പിടിക്കുവാനുള്ള നടി അനുഷ്‌ക ശര്‍മയുടെ ശ്രമം പാളി. കൊച്ചുകുട്ടികള്‍ക്കു പോലും തെറ്റാതെ പറയുവാനും എഴുതുവാനും കഴിയുന്ന കലാമിന്റെ പേര്‌ അനുഷ്‌കയ്‌ക്കു തെറ്റിപ്പോയി. അതും ട്വിറ്ററില്‍. എ.പി.ജെ. അബ്‌ദുള്‍ കലാം എന്നതിനു പകരം എ.പി.ജെ. കലാം ആസാദ്‌ എന്നു തെറ്റായാണ്‌ അനുഷ്‌ക ട്വീറ്റ്‌ ചെയ്‌തത്‌. ഏറെ വൈകാതെ തെറ്റുമനസിലാക്കിയ അനുഷ്ടക തെറ്റായ ട്വീറ്റ്‌ പറയേണ്‌ടല്ലോ പിന്നെ ഡിലീറ്റ്‌ ചെയ്‌തു പുതിയതു ട്വീറ്റ്‌ ചെയ്‌തു.