Breaking News

Trending right now:
Description
 
Jul 28, 2015

വാക്കുകള്‍ മുറിവേല്‍പ്പിക്കുമ്പോള്‍

Dr Amrutha Baveesh
image
മൂർച്ചയേറിയ വാക്കുകൾകൊണ്ട് മുറിവേൽക്കാത്തവരുണ്ടോ? പലപ്പോഴും പലരുടേയും മൂർച്ചയുള്ള വാക്കുകൾ ഹൃദയം തുളയ്ക്കുന്ന വേദനയുണ്ടാക്കും.

നമുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യ തക്ക ക്രൂരത നിറഞ്ഞ വാക്കുകൾ. ജീവതം തന്നെ വ്യർഥം എന്നു തോന്നും ആ ഒരു നിമിഷത്തിൽ. ചിലരുടെ വാക്കുകളാണ് ഈ വേദന സമ്മാനിക്കുന്നതെങ്കിൽ ചിലപ്പോ ചിലരുടെ മൗനം. 

ഈ വേദന അനുഭവിക്കാത്തവരുണ്ടാകുമോ? കണ്ണീരിന് നിറമുണ്ടായിരുന്നെങ്കിൽ നമ്മുടെയൊക്കെ തലയിണകൾ എത്ര എത്ര കഥ പറഞ്ഞേനെ.

ഈ വേദന എന്തു കൊണ്ടെന്നറിയോ?

നമ്മൾ അവരെ അത്ര മാത്രം സ്നേഹിക്കുന്നത് കൊണ്ട്. അവരിൽ നിന്നും സ്നേഹം പ്രതീക്ഷിക്കുന്നത്കൊണ്ട്. ഈ വേദന അറിയാവുന്നത് കൊണ്ടുതന്നെ നമ്മളെ സ്നേഹിക്കുകയും ആശ്രയിക്കുന്നവരെയും നമ്മുടെ വാക്കുകളും പ്രവൃത്തിയും വേദനിപ്പിക്കുന്നില്ലെന്നുറപ്പു വരുത്തണം. 

വാക്കുകളാൽ മുറിവേൽക്കുന്നത് കൂടുതലും സ്ത്രീകളായിരിക്കും. തന്റെ ഭർത്താവിൽനിന്ന്. മകനിൽനിന്ന്. സഹോദരങ്ങളിൽനിന്ന്.

ഭൂരിപക്ഷ സ്ത്രീകളും സീരിയലുകൾക്ക് അടിമപ്പെടുന്നത് അവരുടെ ഉള്ളിലെ ഈ അസുരക്ഷിതാഭാവം കൊണ്ടുതന്നെ. FMകളിലെ ഫോണിങ് പരിപാടികളിൽ സ്ത്രീകളുടെ നിറസാനിദ്യത്തിനു കാരണം അവിടെ തന്റെ ഇഷ്ടങ്ങൾ ചോദിക്കാനും.. അഭിപ്രായങ്ങൾ കേൾക്കാനും ഒരാളുണ്ട് എന്നതാവാം. എന്നും നിങ്ങൾ പറയുകയും അവർ കേട്ടുകൊണ്ടിരിക്കുകയാണ് പതിവെങ്കിൽ, പതിവ് റോളിൽനിന്ന് വ്യത്യസ്തമായി ഇനി നിങ്ങളും ഒരു ശ്രോതാവാവുക.
അവർക്ക് നിങ്ങളോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും. 

പലപ്പോഴും അവളുടെ വാക്കുകൾ നിങ്ങൾക്ക് നിസ്സാരമായി തോന്നാം. കാരണം സ്ത്രീകൾ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ സന്തോഷിക്കും. അതിലും ചെറിയൊരു കാര്യം മതി അവൾ ദുഖിതയാകാനും.

അവൾ ജീവിക്കുന്നത് പലപ്പോഴും അവളുടെ അൽഭുതലോകത്തായിരിക്കും. അവളുടെ ലോകമെന്നത് ഭർത്താവും മക്കളും അവരെ ചുറ്റിപറ്റി മാത്രം.

നേരം ഇരുട്ടുമ്പോൾ, നിഴലും വെളിച്ചവും തമ്മിലലിയുമ്പോൾ അവളുടെ ഹൃദയം നിങ്ങളോട് കലമ്പുന്നുണ്ടാവും.

മൂർച്ചയേറിയ വാക്കുകളുടേയോ മൗനത്തിന്റേയോ തീനാളംഅവളുടെ ഹൃദയത്തെ തൊടുമ്പോൾ അവൾ മിണ്ടാതെ ഒന്നിലും ഇടപെടാതെ അവളുടെ അൽഭുത ലോകത്തേക്ക് മടങ്ങും. ഒരു നടുവീർപ്പുമായി.