Breaking News

Trending right now:
Description
 
Jul 28, 2015

പ്രേമം' പ്രചരിപ്പിച്ച കേസ്‌: സെന്‍സര്‍ബോര്‍ഡിലെ മുന്‍ ജീവനക്കാര്‍ പിടിയില്‍

image പ്രേമം സിനിമയുടെ സെന്‍സര്‍ പകര്‍പ്പ്‌ ചോര്‍ത്തി ഇന്റര്‍നെറ്റിലൂടെയും വാട്‌സ്‌ ആപിലൂടെയും പ്രചരിപ്പിച്ച സെന്‍സര്‍ ബോര്‍ഡിലെ മുന്‍ കരാര്‍ ജീവനക്കാരായ അരുണ്‍കുമാര്‍ (25), ലിജിന്‍ (26), കുമാരന്‍ (30) എന്നിവരെയാണ്‌ പോലീസ്‌ ആന്റിപൈറസി സെല്‍ അറസ്റ്റു ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു. സെന്‍സര്‍ ബോര്‍ഡിലെ മുന്‍ ക്ലറിക്കല്‍ ജീവനക്കാരാണു പിടിയിലായവര്‍. സെന്‍സറിംഗിനുള്ള ഡിവിഡികള്‍ പരിശോധിക്കുന്ന ജോലിയാണ്‌ അരുണ്‍കുമാറിനുണ്ടായിരുന്നത്‌. പ്രേമത്തിന്റെ ഡിവിഡി ലഭ്യമായ ഉടന്‍ അരുണ്‍ സെന്‍സര്‍ബോര്‍ഡിലെ ലാപ്‌ടോപ്പിലേക്കു പകര്‍ത്തി. തുടര്‍ന്ന്‌ പെന്‍ ഡ്രൈവിലാക്കിയെന്നാണ്‌ കുറ്റം. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലജിന്റെയും കുമാരന്റെയും സഹായം ലഭിച്ചു. സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ ലോഡ്‌ ചെയ്‌ത കൊല്ലത്തെ വിദ്യാര്‍ഥികള്‍ക്ക്‌ ഇടനിലക്കാര്‍ വഴിയാണ്‌ ഇവരില്‍നിന്നു കിട്ടിയത്‌. സിനിമയുടെ സെന്‍സര്‍ പകര്‍പ്പ്‌ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട 40 ഓളം പേര്‍ ഉടന്‍ പിടിയിലാകുമെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇവര്‍ നിരീക്ഷണത്തിലാണ്‌. ഇപ്പോള്‍ പിടിയിലായ പ്രതികള്‍ മോഹന്‍ലാലിന്റേതുള്‍പ്പെടെ ഈവര്‍ഷം പുറത്തിറങ്ങിയ നിരവധി സിനിമകള്‍ ചോര്‍ത്തിയിരുന്നു. പൊലീസ്‌ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഏറെയും കൊല്ലം സ്വദേശികളാണ്‌. ആയിരത്തോളം പേരെ ചോദ്യം ചെയ്‌തശേഷമാണ്‌ സിനിമ ചോര്‍ത്തിയവരെ കസ്‌റ്റഡിയില്‍ എടുത്തത്‌.