Breaking News

Trending right now:
Description
 
Jul 26, 2015

'ഞാനൊന്നുമല്ല, എനിക്കൊന്നുമില്ല' പ്രകാശനം ചെയ്തു.

image ചങ്ങനാശേരി: നെല്‍ കര്‍ഷക യൂണിയന്‍-എം സംസ്ഥാന സെക്രട്ടറി എസ്.ബേബി എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ 'ഞാനൊന്നുമല്ല, എനിക്കൊന്നുമില്ല' പ്രകാശനം ചെയ്തു.

വിദ്യാഭ്യാസ, ഭാഷാ വിദഗ്ധന്‍ ഡോ. സ്‌കറിയാ സക്കറിയ പ്രകാശനം നിര്‍വഹിച്ചു. പത്രപ്രവര്‍ത്തകന്‍ തോമസ് മത്തായി കരിക്കംപള്ളില്‍ ഏറ്റുവാങ്ങി. ഫാ. ജോസ് പി. കൊട്ടാരം അനുഗ്രഹ പ്രഭാഷണം നടത്തി. ജോസ് കോയിപ്പള്ളി, അഡ്വ. പ്രദീപ് കൂട്ടാല, ഫാ. ജോസ് നിലവന്തറ, ജോമോന്‍, ജറോണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

എസ്.ബേബി-ലീലാമ്മ ദമ്പതികളുടെ വിവാഹ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചായിരുന്നു പുസ്തക പ്രകാശനം.


ഫോട്ടോ:

നെല്‍ കര്‍ഷക യൂണിയന്‍-എം സംസ്ഥാന സെക്രട്ടറി എസ്.ബേബി എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ 'ഞാനൊന്നുമല്ല, എനിക്കൊന്നുമില്ല' ഡോ. സ്‌കറിയാ സക്കറിയ, തോമസ് മത്തായി കരിക്കംപള്ളിലിനു നല്കി പ്രകാശനം ചെയ്യുന്നു. എസ്.ബേബി, ലീലാമ്മ എന്നിവര്‍ സമീപം.