Breaking News

Trending right now:
Description
 
Jul 24, 2015

കൊളസ്ട്രോള്‍

Dr Amrutha Baveesh
image
പാവപെട്ടവരാണ് ഇന്ന് ഹൃദ്രോഗികള്‍.

ഈയിടെയായി മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലും ഐസിയുവില്‍ കഴിയുന്ന ഹൃദ്രോഗികളുടെ സാമുഹിക സാഹചര്യം മനസ്സിലാക്കാന ഒരു പഠനം നടത്തിയിരുന്നു. ഹൃദ്രോഗികളില്‍ 70%വും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണെന്നതാണ് സത്യം.

പോഷകസമൃദ്ധമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഏറ്റവും കുറച്ചു കഴിക്കുന്നവര്‍ പാവപെട്ടവരാണ്. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നവരും ഇവര്‍ തന്നെ! എണ്ണ കലര്‍ന്ന ആഹാരവും, പൊരിച്ചതും വറുത്തതും ആണ് ഇവരുടെ വൈകുന്നേരങ്ങളില്‍ നിത്യവും! മദ്യപാനവും പുകവലിയും കൂടുതലാണ്.

ഇതൊക്കെതന്നെയാണ് പാവപ്പെട്ടവരില്‍ ഹൃദ്രോഗ നിരക്ക് കൂടാന്‍ കാരണം.

പ്രമേഹം, കൊളസ്ട്രോള്‍, ബിപി തുടങ്ങിയവയേ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്നത് ഇന്ന് കേരളത്തിലാണ്! ആഹാരത്തിലെ പ്രശ്നങ്ങളും, വ്യായാമക്കുറവുമാണ് ഇതിനൊക്കെ കാരണം.

അമിതവണ്ണമുള്ളവര്‍ കേരളത്തില്‍ 12%മേ ഉള്ളു. എന്നാല്‍ കുടവയറുള്ളവര്‍ 30%മാണ്. പ്രമേഹത്തിന്ഠേയും ഹൃദ്രോഗത്തിന്ഠേയും ചൂണ്ടുപലകയാണീ കുടവയര്‍.

കൊളസ്ട്രോള്‍ ഉയരുമ്പോള്‍ കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തു കൊണ്ട് പലപ്പോഴും തിരിച്ചറിയാതെ പോകാന്‍ കാരണം.

മറ്റ് ആവശ്യങ്ങള്‍ക്കായി രക്ത പരിശോധന നടത്തുമ്പോഴോ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയെ തുടര്‍ന്നുള്ള പരിശോധനകളിലോ ആയിരിക്കും ഇത് പലപ്പോഴും തിരിച്ചറിയുക. അപൂര്‍വമായി ചിലരില്‍ കൊളസ്ട്രോള്‍ കൂടുമ്പോള്‍ തൊലിപ്പുറത്ത് മഞ്ഞനിറത്തില്‍ കൊഴുപ്പുതടിപ്പ് കാണാവുന്നതാണ്.

കൊളസ്ട്രോള്‍ പരിശോധേക്കുമ്പോള്‍ മൊത്തത്തിലുള്ള കൊളസ്ട്രോളിന്ഠെ അളവ് ( Total cholestrol) പ്രധാനമാണെങ്കിലും വിവിധ കൊളസ്ട്രോള്‍ ഘടകങ്ങളുടെ അളവ് അറിയുന്നതാണ് പ്രധാനം , അതിനാല്‍ ആദ്യമായി കൊളസ്ട്രോള്‍ പരിശോധന നടത്തുന്നവര്‍ Lipid profile പരിശോധന നടത്തുക. അതിലൂടെ HDL, LDL, TRIGLYCERIDES എന്നിവയുടെ വേര്‍തിരിച്ച അളവ് അറിയാന്‍ പറ്റും. അളവുകള്‍ മനസ്സിലാക്കിയാല്‍ അവയുടെ നിയന്ത്രണവും എളുപ്പമാണ്.

കൊളസ്ട്രോള്‍ പരിശോധിക്കുന്നതിനു മുമ്പ് 9-2 മണിക്കൂര്‍ ഭക്ഷണം കഴിക്കാന്‍ പാടില്ല. വെള്ളം കുടിക്കാം.
ആഹാരം കഴിച്ചാലും ടോട്ടല്‍ കൊളസ്ട്രോളിന്ഠെയും, HDLന്ഠേയും അളവുകള്‍ക്ക് വ്യത്യാസമുണ്ടാകില്ല, പക്ഷേ ട്രൈഗ്ലിസറൈഡിന്ഠെ അളവ് കൂടിയിരിക്കുകയും LDLന്ഠെ അളവ് കുറഞ്ഞിരിക്കുകയും ചെയ്യും.

കുടുംബപരമായി ഹൃദയാഘാതമുള്ളവര്‍ 30 വയസ്സു മുതല്‍ കൊളസ്ട്രോള്‍ ശക്തമായി നിയന്ത്രിക്കേണ്ടതാണ്.
രക്തത്തില്‍ കൊളസ്ട്രോള്‍ കൂടിനില്‍ക്കുമ്പോള്‍ അതു ധമനിയില്‍ അടിഞ്ഞുകൂടും, ഇങ്ങനെ അടിഞ്ഞുകൂടുന്നത് 'അതിറോസ്ക്ലിറോസിസ്' എന്ന പ്രക്രിയയാണ്.

LDLകൊളസ്ട്രോളാണ് വില്ലന്‍. ഇതു ധമനികളുടെ ഉള്‍പ്പാളിയില്‍ ഘടനാപരമായ വൈകല്യമുണ്ടാക്കും. ഈ LDL കൊളസ്ട്രോള്‍ രക്തധമനികളുടെ അകം പാളിയിലേക്ക് തുളച്ചുകയറി അവിടെ അടിഞ്ഞുക്കൂടി തടിപ്പായി ക്രമേണ വലുതായി തഴമ്പുപോലുള്ള പ്ലേക്കുകളായി മാറും. പലപ്പോഴും വളരെ സാവധാനമായാണ് ഇത് സംഭവിക്കുക, ധമനിയുടെ ഉള്‍വ്യാസത്തിന്ഠെ 50-70% ഈ പ്ലാക്ക് ഉണ്ടാകുമ്പോള്‍ സുഗമമായ രക്തപ്രവാഹത്തിനു തടസ്സം സംഭവിക്കുന്നു. 


ഹൃദയധമനികളില്‍ രക്തസഞ്ചാരം അപര്യാപ്തമാകുമ്പോള്‍ ഹൃദയപേശികള്‍ക്ക് ആവശ്യാനുസരണം രക്തം ലഭിക്കാതെ വരും, ഇതാണ് നെഞ്ചു വേദനയുടെ തുടക്കം. അവിടെ ഒരു രക്തക്കട്ട് കൂടി രുപപ്പെട്ട് ധമനി പൂര്‍ണ്ണമായും അടയുന്നതോടെ ഹൃദയാഘാതം സംഭവിക്കുന്നു.

നമ്മള്‍ മലയാളികളില്‍ നല്ല കൊളസ്ട്രോള്‍ (HDL)പൊതുവെ കുറവാണ്. വംശത്തിന്ഠെ പ്രത്യേകതയായിരിക്കും ഇത്. 

ഒരിക്കല്‍ ഹൃദയാഘാതമുണ്ടായവരില്‍ ഉയര്‍ന്ന ഡോസില്‍ മരുന്നുകള്‍ നല്‍കി കൊളസ്ട്രോള്‍ കാര്യമായി കുറയ്ക്കുന്നത് രണ്ടാമത്തെ അറ്റാക്കിനെ തടയും. ഈ കൂട്ടരില്‍ ടോട്ടല്‍ കൊളസ്ട്രോള്‍ 170ല്‍ താഴെ കൊണ്ടുവരണം.

മരുന്നു കഴിച്ചും ജീവാതശൈലി മാറ്റിയും കൊളസ്ട്രോള്‍ നിയന്ത്രിക്കാവുന്നതാണ്