Breaking News

Trending right now:
Description
 
Jul 24, 2015

തലയില്‍ മുട്ടുന്ന ഇലക്ട്രിക് ലൈന്‍ സുരക്ഷിതമാക്കണമെന്നു ടി.ആര്‍.എ

image ആലപ്പുഴ: തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രദേശത്ത് അപകടകരമായി താഴ്ന്നു കിടക്കുന്ന ഇലക്ട്രിക് ലൈനുകള്‍ പൊക്കി സുരക്ഷിതമായി കെട്ടണമെന്നു കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് അധികൃതരോട് ടി.ആര്‍.എ ആവശ്യപ്പെട്ടു.

മഠം റോഡിനേയും കുരിശടി റോഡിനേയും ബന്ധിപ്പിക്കുന്ന ഇടവഴിയില്‍ ആള്‍ക്കാരുടെ തലയില്‍ മുട്ടും വിധമാണ് വീടുകളിലേക്കുള്ള കണക്ഷന്‍ വയര്‍ കിടക്കുന്നത്. കുട പിടിച്ചു പോയാല്‍ അതില്‍ ഉടക്കാനും നല്ല സാധ്യതയുണ്ട്. ധാരാളം ഇരുചക്രവാഹനങ്ങള്‍ കടന്നു പോകുന്ന വഴിയായതിനാല്‍ മഴയത്തും ഇരുട്ടത്തും അപകടസാധ്യത ഏറെയാണ്. 


ഫോട്ടോ:

ആലപ്പുഴ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രദേശത്ത് മഠം റോഡിനേയും കുരിശടി റോഡിനേയും ബന്ധിപ്പിക്കുന്ന ഇടവഴിയില്‍ ആള്‍ക്കാരുടെ തലയില്‍ മുട്ടും വിധം കിടക്കുന്ന ഇലക്ട്രിക് ലൈന്‍.