Breaking News

Trending right now:
Description
 
Jul 24, 2015

മൈക്രോസോഫ്‌റ്റ്‌ ഓഫീസ്‌ ഇനി ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളിലും

image മൈക്രോസോഫ്‌റ്റിന്റെ പുതിയ വേര്‍ഡ്‌, എക്‌സെല്‍, പവര്‍ പോയ്‌ന്റ്‌ ആപ്ലിക്കേഷനുകള്‍ ഇനി ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളിലും ലഭിക്കുന്നു. ആന്‍ഡ്രോയ്‌ഡ്‌ ടാബ്‌ലെറ്റുകള്‍ക്കുള്ള ഓഫീസ്‌ ആപ്പ്‌ മൈക്രോസോഫ്‌റ്റ്‌ നേരത്തെ അവതരിപ്പിച്ചിരുന്നു. എംഎസ്‌ ഓഫീസ്‌ ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന്‌ ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളില്‍ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.

നേരത്തെ ആന്‍ഡ്രോയ്‌ഡ്‌ ഫോണുകള്‍ക്കുള്ള ഓഫീസ്‌ ആപ്പിന്റെ പ്രിവ്യൂ വേര്‍ഷന്‍ മൈക്രോസോഫ്‌റ്റ്‌ അവതരിപ്പിച്ചിരുന്നു. ഇതിനു ലഭിച്ച നിര്‍ദ്ദേശങ്ങളും പ്രതികരണങ്ങളും കൂടി പരിഗണിച്ചാണ്‌ ഓഫീസ്‌ ആപ്പ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.

ഫോണില്‍ തന്നെ എഡിറ്റിംഗ്‌ സൗകര്യങ്ങള്‍, ഫോണില്‍ നിന്നും പ്രസന്റേഷനുകള്‍ നടത്താനുള്ള സൗകര്യം, വണ്‍ഡ്രൈവ്‌, ഡ്രോപ്‌ ബോക്‌സ്‌ സൗകര്യങ്ങള്‍ ഉപയോഗിക്കാനുള്ള അവസരം എന്നിവ ഓഫീസ്‌ ആപ്പിനെ ഏറെ ജനപ്രിയമാക്കും. സാംസങ്ങ്‌, സോണി, എല്‍ജി തുടങ്ങി നിരവധി മോഡലുകളില്‍ പ്രീലോഡഡ്‌ ആയി എത്തും ഇനി ഓഫീസ്‌ ആപ്പ്‌.