Breaking News

Trending right now:
Description
 
Jul 24, 2015

കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ സന്തോഷിക്കുക

Dr Amrutha Baveesh
image
ജീവിതത്തിൽ ചിലപ്പോഴൊക്കെ മാത്രമായിരിക്കും നമ്മൾ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങൾ നടക്കുകയുള്ളു. 
ചുരുക്കം പറഞ്ഞാൽ പ്രശ്നങ്ങൾ ഇല്ലാത്ത ജീവീതം ഇല്ലെന്നു തന്നെ പറയാം.

ജീവിത ദുരന്തങ്ങളുടെ നൂലാമാലയിൽ കുടുങ്ങി വലയുന്നവരിൽ ഏറെ ഇന്ന് ഓടി ഒളിക്കാൻ ശ്രമിക്കുന്നു.
"മരിക്കാൻ ധൈര്യമില്ലാത്തതു കൊണ്ടുമാത്രം ജീവിക്കുന്നു" എന്ന നിലപാടിൽ കഴിയുന്നവരും ഏറെ. എല്ലാ വിഷമങ്ങളും താൽക്കാലികം മാത്രമാണ്. കുടുംബ കലഹങ്ങളും പണത്തിന്റെ ഞെരുക്കവും തകർന്ന സ്വപ്നങ്ങളും ബന്ധങ്ങളും അവ നൽകുന്ന യാതനകളും താൽക്കാലികം മാത്രം.

ഇങ്ങനുള്ള ഏതൊരു വേദനാഘട്ടത്തിലാണ് നിങ്ങളെങ്ങിലും സ്വയം മനസ്സിനെ സാന്ത്വനിപ്പിക്കുക. "ഈ വിഷമഘട്ടതാതെ ഞാൻ മറികടക്കും" എന്ന് ഉറച്ച തീരുമാനമെടുക്കുക.

ഒന്നോർത്തു നോക്ക്യെ. ഒരു 5വർഷം മുൻപ് നിങ്ങളെ അലട്ടിയ പ്രശ്നങ്ങൾ ഇന്ന് നിങ്ങൾക്കൊരു വിഷയമേ അല്ല....
അവ പലതും നമ്മൾ ഇന്ന് ഓർക്കുന്നു പോലും ഇല്ല എന്നതാണ് സത്യം.

അതുപോലെ ഇന്നത്തെ എല്ലാ ദുരിതങ്ങളും നീങ്ങും. കുറച്ചു കാലം കഴിയുമ്പോൾ ഇതിനൊക്കെ വേണ്ടി ഇരുന്ന് സങ്കടപ്പെട്ടത് നമ്മുടെ വിഡ്ഡത്തം മാത്രമാണെന്നും തോന്നാം.

"ഈ ഭൂമിയിൽ വന്നു പോയില്ലെ ഇനിയിപ്പോ ജീവിച്ചല്ലെ പറ്റൂ" ജീവിതത്തോട് ഈ ധാരണ ഉണ്ടാകരുത്.

നമ്മുടെ ഒക്കെ കൈയ്യിൽ സ്മാർട്ട്ഫോണുണ്ട്. ലാപ് ഉണ്ട്. ഒരു നിമിഷം അവരെ പറ്റി ഒന്നോർത്തു നോക്യേ. ഒരു നേരത്തെ ആഹാരത്തിനു വകയില്ലതെ അറിയാത്ത മുഖങ്ങൾകെതിരെ കൈനീട്ടന്നവരെ പറ്റി!

നമ്മുടെ ഒക്കെ കുഞ്ഞുങ്ങൾ കളിക്കുന്നത് ഇന്ന് ടാബിലും മറ്റുമാണെങ്കിൽ ഇന്നും നിരവധി കുഞ്ഞുങ്ങളുണ്ട് വായനയും എഴുത്തും ഒന്നും അറിയാതെ.. 

പക്ഷെ അവരാരും ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നില്ല. വിഷാധം അവരെയൊന്നും ബാധിക്കുന്നുമില്ല. നിറയെ സൗഭാഗ്യങ്ങളുള്ള ജീവിതമാണ് നമ്മളുടേത്. പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള ഒരു മനസ്സ് കൈവരിക്കണം എന്നു മാത്രം.

ഈ ജീവിതം വളരെ ചെറുതാണ്. അത് കുറ്റബോധത്തോടെയും വേദനകളോടെയും ജീവിച്ചു തീർക്കാനുള്ളതല്ല. പകരം കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ സന്തോഷിക്കുക. സംഭവിക്കുന്നതെല്ലാം നല്ലതിനെന്ന് ഉറച്ചു വിശ്വസിക്കുക.

അമിതമായി ഉപയോഗിക്കുമ്പോൾ മൊബൈൽ ഫോണുകളൊക്കെ ചിലപ്പോ പ്രവർതിക്കില്ല. ഒന്നു സ്വിച്ചോഫ് ചെയ്തു ഓൺ ചെയ്താൽ പ്രശ്നം തീരും. അതുപോലെ മനസ്സിൽ പ്രശ്നങ്ങൾ വന്നു മൂടുമ്പോൾ കുറച്ചു സമയത്തേക്കെങ്കിലും ഈ തിരക്കേറിയ ലോകത്തിൽ നിന്ന് ഒന്ന് മാറിനിൽക്കുക. ഒരു കുഞ്ഞു ഇടവേള.
 
നിങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുക. നന്നായി ഉറങ്ങുക. നിങ്ങളെ സ്നേഹിക്കുന്നവരുമായി ഒരു യാത്ര പോവുക. അല്ലെങ്കിൽ ഒരു ഈവനിങ് വാക്ക്. പാട്ടു കേൾക്കുക.

നല്ലതു മാത്രം ചിന്തിക്കുക. നിങ്ങൾക്ക് നല്ലതേ വരൂ.