Breaking News

Trending right now:
Description
 
Dec 17, 2012

തോമസ്‌ ചാണ്ടി എംഎല്‍എയുടെ നേതൃത്തില്‍ അബ്ബാസിയയില്‍ മാലിന്യനിര്‍മാര്‍ജ്ജന പദ്ധതിയ്‌ക്ക്‌ തു ടക്കം കുറിച്ചു

image അബ്ബാസിയ: കുവൈറ്റിലെ യൂണൈറ്റഡ്‌ ഇന്ത്യന്‍ സ്‌കൂളിന്റെ ചെയര്‍മാനും കുട്ടനാട്‌ എംഎല്‍എയുമായ തോമസ്‌ ചാണ്ടിയുടെ നേതൃത്വത്തില്‍ കുവൈറ്റ്‌ അബ്ബാസിയയില്‍ മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതിക്ക്‌ഞ്‌ായറാഴ്‌ച തുടക്കം കുറിച്ചു. യുണൈറ്റ്‌ഡ്‌ ഇന്ത്യന്‍ സ്‌കൂളും അബ്ബാസിയ റെസിഡന്‍സ്‌ വെല്‍ഫയര്‍ മാനേജ്‌മെന്റ്‌ സംയുക്തമായാണ്‌ 'ക്ലീന്‍ അബ്ബാസിയ' സംഘടിപ്പിച്ചത്‌. അഞ്ച്‌ ട്രക്കും ബുള്‍ഡോസറും സ്വകാര്യ കമ്പനിയിലെ ക്ലീനിങ്ങ്‌ തൊഴിലാളികളുമായാണ്‌ ഇന്നലെ മാലിന്യനിര്‍മാര്‍ജനം ആരംഭിച്ചത്‌. മൂന്നു ദിവസത്തിനകം ക്ലീനിങ്ങ്‌ പൂര്‍ത്തിയാക്കുമെന്ന്‌ പരിപാടിയുടെ കോര്‍ഡിനേറ്ററായ ഹൈഡിന്‍ തോമസ്‌ അറിയിച്ചു.
ഇന്ത്യന്‍സ്‌ ഏറ്റവും കൂടുതല്‍ താമസിക്കുന്ന അബ്ബാസിയയില്‍ മാലിന്യം പ്രശ്‌നവും ഓടകള്‍ അടഞ്ഞ്‌ പ്രവര്‍ത്തന രഹിതമാകുന്നതും സ്ഥലവാസികളെ ഏറെ ബുദ്ധിമുട്ടില്‍ ആക്കാറുണ്ട്‌. അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും കാര്യമായ ഇടപെടല്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ്‌ സ്‌കൂള്‍ അധികൃതരും റെസിഡന്റ്‌ അസോസിയേഷനും ഈ വിഷയം ഏറ്റെടുത്തത്‌. ചീഞ്ഞളിഞ്ഞ മാലിന്യ കൂമ്പാരം ഈ പ്രദ്ദേശത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ആരോഗ്യ പ്രശ്‌നം സ്‌ൃഷ്ടിക്കാറുണ്ട്‌. പതിനായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഈ പ്രദ്ദേശത്തെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്‌. പല കുട്ടികള്‍ക്കും അസഹനീയമായ ചൊറിച്ചിലും സ്‌കിന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുവാന്‍ തുടങ്ങിയപ്പോഴാണ്‌ യുണൈറ്റ്‌ഡ്‌ സ്‌കൂള്‍ ചെയര്‍മാനായ തോമസ്‌ ചാണ്ടി എംഎല്‍എ ഇത്തരത്തില്‍ ഒരു പദ്ധതിയുമായി മുന്നോട്ട്‌ വന്നത്‌. മാലിന്യനിര്‍മാര്‍ജ്ജനത്തിന്റെ ചിലവുകള്‍ യുണൈറ്റഡ്‌ ഇന്ത്യന്‍ സ്‌കൂള്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മാലിന്യങ്ങള്‍ റോഡിലേയ്‌ക്ക്‌ വലിച്ചെറിയുന്ന ജനങ്ങളുടെ രീതിയ്‌ക്ക്‌ മാറ്റം വരുത്തണമെന്നും അതിനായി ബോധവല്‍ക്കരണം നടത്തേണ്ടത്‌ അടിയന്തര ആവിശ്യമാണെന്നും മാലിന്യനിര്‍മ്മാര്‍നത്തിന്‌ നേത്യത്വം വഹിക്കുന്ന റെസിഡന്റ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി..
ജെര്‍മന്‍ ക്ലീനീങ്ങ്‌ കമ്പനിയാണ്‌ ഇവിടെ ക്ലീനിങ്ങ്‌ കോണ്‍ട്രാക്ട്‌ എടുത്തിരിക്കുന്നത്‌.അവര്‍ മാലിന്യം മാറ്റുന്നതില്‍ ഇനിയും ഇത്തരത്തില്‍ പരാജയപ്പെട്ടാല്‍ ഞങ്ങള്‍ ഈ പ്രവര്‍ത്തനം ഏറ്റെടുക്കുമെന്നും തോമസ്‌ ചാണ്ടി കൂട്ടിചേര്‍ത്തു