Breaking News

Trending right now:
Description
 
Jul 20, 2015

ബാഹുബലി ഒമ്പതു ദിവസംകൊണ്ട്‌ നേടിയത്‌ 300 കോടി രൂപ

image രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിക്ക്‌ റെക്കോര്‍ഡ്‌ കളക്ഷന്‍. ഒമ്പതുദിവസംകൊണ്ട്‌ ചിത്രം ബോസ്‌ സോഫീസില്‍നിന്നു 300 കോടി രൂപയാണ്‌ തൂത്തുവാരിയത്‌. ദക്ഷിണേന്ത്യയില്‍നിന്നു ആദ്യമായാണ്‌ ഒരുചിത്രം ഇത്രയും കളക്ഷന്‍ നേടുന്നത്‌. ശങ്കര്‍ സംവിധാനം ചെയ്‌ത രജനീകാന്ത്‌ ചിത്രമായ യന്തിരന്റെ 290 കോടിയുടെ റെക്കോര്‍ഡാണ്‌ ബാഹുബലി മറികടന്നത്‌. ലോകമെങ്ങുമുള്ള തീയറ്ററുകളില്‍ നിന്ന്‌ ശനിയാഴ്‌ചവരെയുള്ള ബാഹുബലിയുടെ കളക്ഷന്‍ 303 കോടി രൂപ കവിഞ്ഞു. ബോളിവുഡ്‌ ചിത്രങ്ങളെയെല്ലാം മറികടന്നുള്ള മുന്നേറ്റമാണ്‌ ബാഹുബലി നടത്തുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. ആദ്യദിന കളക്ഷനില്‍ പികെ, ഹാപ്പി ന്യൂ ഇയര്‍ എന്നീ ബോളിവുഡ്‌ ചിത്രങ്ങളെയാണ്‌ ബാഹുബലി പിന്തള്ളിയത്‌. ചിത്രത്തിന്റെ ഹിന്ദിപതിപ്പുമാത്രം 50 കോടി നേടി.