Breaking News

Trending right now:
Description
 
Jul 20, 2015

മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ഒന്നാം വാര്‍ഷികം ആഘോഷിച്ചു

പോള്‍ സെബാസ്റ്റ്യന്‍
image മെല്‍ബണ്‍: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത സ്ഥാപന വാര്‍ഷികാഘോഷവും പൊതു സമ്മേളനവും മെല്‍ബണ്‍ ലാട്രോബ്‌ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഹാളില്‍ വച്ച്‌ നടന്നു. ഓസ്‌ട്രേലിയയിലെ മത-രാഷ്‌ട്രീയ-സാമുഹിക രംഗത്തെ പ്രമുഖരായ വ്യക്തികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കത്തീഡ്രല്‍ ജൂനിയര്‍ ഗായക സംഘത്തിന്റെ പ്രാത്ഥനഗാനത്തോടെ സമ്മേളനത്തിനു തുടക്കം കുറിച്ചു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ സ്വാഗതം ആശംസിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൗരസ്‌ത്യ കത്തോലിക്കാ സഭയായ സീറോ മലബാര്‍ സഭയുടെ, ഇന്‍ഡ്യയ്‌ക്കു പുറത്ത്‌ സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ രൂപതയായ മെല്‍ബണ്‍ സെന്റ്‌ തോമസ്‌ രൂപതയുടെ സ്ഥാപനോദ്ദേശ്യം, ഓസ്‌ട്രേലിയയില്‍ കുടിയേറിയ സീറോ മലബാര്‍ സഭാംഗങ്ങള്‍ക്ക്‌ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും മുറുകെ പിടിച്ചു ജീവിക്കാന്‍ അവരെ സഹായിക്കുക എന്നതാണെന്ന്‌ പിതാവ്‌ തന്റെ ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കി. വരും തലമുറയ്‌ക്ക്‌ സുവിശേഷാനുസൃതമായ ജീവിതം നയിക്കാനും ഓസ്‌ട്രേലിയയുടെ മണ്ണില്‍ ക്രിസ്‌തു സാക്ഷ്യത്തിന്റെ മാതൃകകളാകാന്‍ അവരെ പ്രാപ്‌തരാ�കയും ചെയ്യുക എന്നതും രൂപത സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന്‌ പിതാവ്‌ സൂചിപ്പിച്ചു. കുടുംബങ്ങളില്‍ ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനും സ്‌നേഹം പങ്കുവച്ചു ജീവിക്കുന്ന ഉത്തമ വേദികളായി കുടുംബങ്ങളെ മാറ്റുവാനും രൂപതാപ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്ന്‌ പിതാവ്‌ ചൂണ്ടിക്കാണിച്ചു.

ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ സഭാംഗങ്ങളുടെ വിശ്വാസ തീക്‌ഷണത മറ്റു കത്തോലിക്കാ സമൂഹങ്ങള്‍ക്കും മാതൃകയാണെന്ന്‌ തുടര്‍ന്ന്‌ പ്രസംഗിച്ച മെല്‍ബണ്‍ യുക്രേനിയന്‍ രൂപത ബിഷപ്പ്‌ മാര്‍ പീറ്റര്‍ സ്റ്റാസിക്ക്‌ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയ്‌ക്ക്‌ ഏറെ മുന്നോട്ട്‌ പോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും യേശുവിനെ പ്രഘോഷിക്കുന്ന നല്ല സമൂഹമാകുവാന്‍ കഴിയട്ടെ എന്നും മാര്‍ പീറ്റര്‍ സ്റ്റാസിക്ക്‌ ആശംസിച്ചു.

രൂപീകൃതമായി ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ഓസ്‌ട്രേലിയയിലെ ഒട്ടേറെ സ്ഥലങ്ങളില്‍ സീറോ മലബാര്‍ സഭാംഗങ്ങളുടെ കൂട്ടായ്‌മകള്‍ക്ക്‌ രൂപം കൊടുക്കുവാനും തങ്ങളുടെ പാരമ്പര്യത്തിന്‌ അനുസൃതമായി വിശ്വാസ പരിശീലനവും ദിവ്യബലി അര്‍പ്പണവും ആരംഭിക്കാന്‍ സാധിച്ചതും ശുഭോദര്‍ക്കമാണെന്ന്‌ മെല്‍ബണ്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടെറി കര്‍ട്ടിന്‍ ആശംസാപ്രസംഗത്തില്‍ സൂചിപ്പിച്ചു. വിക്‌ടോറിയന്‍ ഫാമിലി ആന്റ്‌ യൂത്ത്‌ അഫെയേഴ്‌സ്‌ മിനിസ്റ്റര്‍ ജെന്നി മിക്കാകോസ്‌, വിക്‌ടോറിയന്‍ മള്‍ട്ടികള്‍ച്ചറല്‍ ഷാഡോ മിനിസ്റ്റര്‍ ഇന്‍ഗ പെലിച്ച്‌, കാത്തലിക്‌ ഡെവലപ്പ്‌മെന്റ്‌ ഫണ്ട്‌ മെല്‍ബണ്‍ സിഇഒ മാത്യു കാസ്സിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ പ്രസംഗിച്ചു. ഫാ. തോമസ്‌ ആലുക്ക സമ്മേളനത്തിന്റെ അവതാരകനായി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പിള്ളിയുടെ കൃതജ്ഞത പ്രകാശനത്തോടെ സമ്മേളനം അവസാനിച്ചു.

തുടര്‍ന്ന്‌ നടന്ന ആഘോഷപൂര്‍വ്വമായ കൃതജ്ഞത ദിവ്യബലിയില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍�മുഖ്യകാര്‍മ്മികത്വം വഹിച്ചു.�രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരി, ചാന്‍സിലര്‍ ഫാ.മാത്യു കൊച്ചുപുരയ്‌ക്കല്‍, സീറോ മലബാര്‍ സഭ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ജോര്‍ജ്ജ്‌ മഠത്തിപറമ്പില്‍, ക}ന്‍സിലാന്‍ഡ്‌ റീജിയണ്‍ എപ്പിസ്‌കോപ്പല്‍ വികാരി ഫാ. പീറ്റര്‍ കാവുംപുറം, ന്യൂസൗത്ത്‌ വെയ്‌ല്‍സ്‌ റീജിയണ്‍ എപ്പിസ്‌കോപ്പല്‍ വികാരി ഫാ. തോമസ്‌ ആലുക്ക, മെല്‍ബണ്‍ സൗത്ത്‌-ഈസ്റ്റ്‌ കമ്യൂണിറ്റി ചാപ്‌ളയിന്‍ ഫാ. എബ്രഹാം �ന്നത്തോളി, രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ്‌ വിഭാഗം ഡയറക്‌ടറും അഡ്‌ലെയ്‌ഡ്‌ കമ്യൂണിറ്റി ചാപ്‌ളെന്‍മാരായ ഫാ. ഫ്രഡി എലുവത്തിങ്കല്‍, രൂപത മതബോധന വിഭാഗം ഡയറക്‌ടറും കാന്‍ബറ കമ്യൂണിറ്റി ചാപ്‌ളെന്‍മാരായ ഫാ. വര്‍ഗ്ഗീസ്‌ വാവോലില്‍, രൂപത കണ്‍സള്‍ട്ടന്റും മെല്‍ബണ്‍ ക്‌നാനായ മിഷന്‍ ചാപ്‌ളെയിനുമായ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പറമ്പില്‍, രൂപത കണ്‍സള്‍ട്ടറും ഡാര്‍വിന്‍ കമ്യൂണിറ്റി ചാപ്‌ളെനുമായ ഫാ. ബിനേഷ്‌ നരിമറ്റത്തില്‍, ഫാ. ജോസി കിഴക്കേത്തലയ്‌ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദിവ്യബലിയ്‌ക്കു ശേഷം നടന്ന ചടങ്ങില്‍ രൂപതയുടെ വെബ്‌സൈറ്റ്‌ ഡോ. ജോര്‍ജ്ജ്‌ മഠത്തിപറമ്പില്‍ ഉത്‌ഘാടനം ചെയ്‌തു. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2500 ഓളം രൂപത വിശ്വാസികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഫോട്ടോസ്‌: ഡെന്നി ഡിജിയോട്രിക്‌സ്‌