Breaking News

Trending right now:
Description
 
Jul 19, 2015

സന്തോഷ്‌ പണ്ഡിറ്റിന്റെ ടിന്റുമോന്‍ എന്ന കോടീശ്വരന്‍ ഓണത്തിനെത്തും

image ഓണത്തിനു സൂപ്പര്‍ സംവിധായകരുടെ ചിത്രങ്ങള്‍ക്കൊപ്പം സന്തോഷ്‌ പണ്ഡിറ്റിന്റെ ചിത്രമായ ടിന്റുമോന്‍ എന്ന കോടീശ്വരനും തീയറ്ററുകളിലെത്തും. ഒരിടവേളയ്‌ക്കുശേഷമാണ്‌ സന്തോഷ്‌ പണ്ഡിറ്റ്‌ തിരിച്ചുവരവ്‌ നടത്തുന്നത്‌. ആറാമത്‌ ചിത്രമായ ടിന്റുമോന്‍ എന്ന കോടീശ്വരനിലെ- പണം വരുംപോകും പ്രണയം വരും പോകും... എന്ന പാട്ട്‌ പത്തുലക്ഷംപേര്‍ കണ്ടുകഴിഞ്ഞുവെന്നാണ്‌ സംവിധായകനും നായകനുമായ സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നത്‌. തികച്ചും സസ്‌പെന്‍സ്‌ നിറഞ്ഞ ഒരു ത്രില്ലര്‍ ചിത്രമാണ്‌. ടിന്റുമോന്‍ എന്ന ടൈറ്റില്‍കഥാപാത്രത്തെ സന്തോഷ്‌ പണ്ഡിറ്റാണ്‌ അവതരിപ്പിക്കുന്നത്‌. അമ്മയായി സിന്ധുവും ടുണ്ടുമോളായി വര്‍ഷിണിയും അഭിനയിക്കുന്നു. പണ്ഡിറ്റ്‌ രചിച്ച്‌ സംഗീതം നല്‍കിയ ഗാനങ്ങളില്‍ പണ്ഡിറ്റിനോടൊപ്പം ആതിര, നീതു എന്നിവര്‍കൂടി ആലപിച്ചു. ഉമ, ഗോപിക, സഞ്ചുഷ, വര്‍ഷിണി, സൗമിനി, പവനിക, ബിന്ദു, റാബിയ എന്നിവരാണ്‌ നായികമാര്‍. മുഹമ്മദ്‌ ഷമീര്‍, റഷീജ്‌, ഇടവേള റാഫി, രഘു, നവീന്ദ്രന്‍, ഇസ്‌മയില്‍, നൗഷാദ്‌, അജി, അസ്‌ ലം, ഷൈജുബാവ, രാമകൃഷ്‌ണന്‍, ഹുസൈന്‍, സനോജ്‌, സോമനാഥ്‌ തുടങ്ങിയവരാണ്‌ മറ്റു അഭിനേതാക്കള്‍.രാജേഷ്‌ ഫോര്‍ ഫ്രെയിംസാണ്‌ ഛായാഗ്രഹണം. ഷിനോജ്‌, മാനന്തവാടി ഭാസ്‌കരന്‍ എന്നിവരാണ്‌ മേക്കപ്പ്‌.
നീലിമ നല്ലകുട്ടിയാണ്‌ v/s ചിരഞ്‌ജീവി ഐപിഎസ്‌ എന്ന ചിത്രവും പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ്‌ സന്തോഷ്‌ പണ്ഡിറ്റ്‌. ഈ ചിത്രത്തില്‍ ചിരഞ്‌ജീവിയായും സഹോദരനും വില്ലനുമായ അനിരുദ്ധനായും ഡബിള്‍റോളിലാണ്‌ പണ്ഡിറ്റ്‌ അഭിനയിക്കുന്നത്‌. ഈ ചിത്രത്തിലും നായികമാര്‍ എട്ടുപേരാണ്‌. എട്ടുഗാനവും എട്ടു സംഘട്ടനവും ഉണ്ടാവും. ആദ്യചിത്രമായ കൃഷ്‌ണനും രാധയും മുതല്‍ നീലിമ നല്ലകുട്ടിയാണ്‌ എന്ന സിനിമവരെ അന്‍പത്‌ നായികമാര്‍ക്കൊപ്പം സന്തോഷ്‌ പണ്ഡിറ്റ്‌ അഭിനയിച്ചുകഴിഞ്ഞു.