Breaking News

Trending right now:
Description
 
Jul 18, 2015

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ യൂസ്‌ഡ്‌ കാര്‍ ബിസിനസ്സ്‌ വിപുലീകരിക്കുന്നു

image കൊച്ചി: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) തങ്ങളുടെ യൂസ്‌ഡ്‌ കാര്‍ ബിസിനസ്സായ ടൊയോട്ട യു-ട്രസ്‌റ്റ്‌ ശൃംഖല വിപുലീകരിക്കുന്നു. 19 സംസ്ഥാനങ്ങളിലായി 56 വിപണികളില്‍ യു-ട്രസ്‌റ്റിന്റെ സേവനം ഇനി മുതല്‍ ലഭിക്കും.

പഴയ കാര്‍ വാങ്ങുന്നവര്‍ക്കും പുതിയ കാര്‍ വാങ്ങുന്ന അനുഭവം വാഗ്‌ദാനം ചെയ്യാനാണ്‌ ടികെഎം ഈ വിപുലീകരണം കൊണ്ട്‌ ലക്ഷ്യം വെയ്‌ക്കുന്നത്‌. ടൊയോട്ട-യു-ട്രസ്‌റ്റിലൂടെ ഉപഭോക്താക്കള്‍ക്ക്‌ അവരുടെ ഏതു പഴയ കാറും മാറ്റി പുതിയ ടൊയോട്ട കാറോ അല്ലെങ്കില്‍ യൂസ്‌ഡ്‌ ടൊയോട്ട കാറോ സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നു.

യു-ട്രസ്‌റ്റില്‍ നിന്നുള്ള എല്ലാ കാറുകളും പൂര്‍ണ്ണമായ ഗുണനിലവാര പരിശോധനയ്‌ക്ക്‌ വിധേയമാക്കിയതിന്‌ ശേഷമാണ്‌ ഉപയോക്താക്കളിലേക്കെത്തുന്നത്‌. ഉപയോഗിച്ച വാഹനങ്ങളുടെ കൃത്യമായ ഗുണനിലവാരം 203 പോയിന്റ്‌ ഇന്‍സ്‌പെക്ഷന്‍ ചെക്കിലൂടെ ഉറപ്പു വരുത്തും. ടൊയോട്ട സര്‍ട്ടിഫൈയ്‌ഡ്‌ വാഹനങ്ങള്‍ക്ക്‌ രണ്ടു വര്‍ഷത്തേക്ക്‌ 30,000 കിലോമീറ്റര്‍ വരെ വാറണ്ടിയും നല്‍കുന്നു. വാഹനത്തിന്റെ രേഖകള്‍, ഗുണനിലവാരം, മുന്‍ സര്‍വ്വീസുകളെ പറ്റിയുള്ള വിവരങ്ങള്‍, അറ്റക്കുറ്റ പണികള്‍ എന്നിവ പരിശോധിച്ച്‌ ഉറപ്പു വരുത്തിയ ശേഷമാണ്‌ ടൊയോട്ട ഓരോ കാറും സര്‍ട്ടിഫൈ ചെയ്യുന്നത്‌.