Breaking News

Trending right now:
Description
 
Jul 17, 2015

ഇന്ത്യന്‍ വംശജ സുനിത വിശ്വനാഥിന്‌ വൈറ്റ്‌ ഹൗസ്‌ പുരസ്‌കാരം

image ഇന്ത്യന്‍ വംശജ ചെന്നൈയില്‍നിന്നുള്ള സുനിത വിശ്വനാഥന്‌ വൈറ്റ്‌ ഹൗസിന്റെ പുരസ്‌കാരം. മത സമൂഹങ്ങളില്‍ പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശമെത്തിക്കുന്നവര്‍ക്കുള്ള അവാര്‍ഡാണിത്‌. സുനിത വിശ്വനാഥന്‍ അടക്കം 12 പേര്‍ പുരസ്‌കാരത്തിന്‌ അര്‍ഹനായി. ഹിന്ദുസമൂഹങ്ങളില്‍ പ്രകൃതി സംരക്ഷണത്തിനു പ്രേരണ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ഈ അവാര്‍ഡ്‌ നല്‍കുക. 30 വര്‍ഷമായി വനിതാ മനുഷ്യാവകാശ സംഘടനകളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചുവരുകയാണ്‌ സുനിത. അഫ്‌ഗാനിലെ വനിതകളുടെ സംഘടന, പുരോഗമന ഹൈന്ദവ കൂട്ടായ്‌മയായ സാധന എന്നിവയുടെ സ്ഥാപകാംഗവുമാണ്‌. ഹൈന്ദവ സമൂഹത്തില്‍ പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശമെത്തിക്കുകയും കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുകയും ചെയ്‌തതിനാണ്‌ പുരസ്‌കാരം നല്‍കിയതെന്ന്‌ വൈറ്റ്‌ ഹൗസുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.