Breaking News

Trending right now:
Description
 
Dec 16, 2012

പ്രവാസികള്‍ക്ക്‌ ഇന്ത്യയിലേക്കു കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്റെ തുക പുതുക്കുമെന്ന്‌ വയലാര്‍ രവി

image വിദേശത്തുനിന്നു വരുന്ന പ്രവാസികള്‍ക്ക്‌ ഇന്ത്യയിലേക്കു കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്റെ തുക നിലവിലെ വിപണിവില കണക്കാക്കി അടിയന്തരമായി പുതുക്കി നിശ്ചയിക്കണമെന്നു കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. ഒരു പവന്‌ ആയിരം രൂപയില്‍ താഴെ ഉണ്ടായിരുന്നപ്പോള്‍ നിശ്ചയിച്ച 20,000 രൂപയുടെ പരിധി തീര്‍ത്തും അപ്രസക്തമാണെന്നു ധനമന്ത്രി പി. ചിദംബരത്തിന്‌ അയച്ച കത്തില്‍ രവി ചൂണ്ടിക്കാട്ടി. 1967-ലെ കസ്റ്റംസ്‌ -സെന്‍ട്രല്‍ എക്‌സൈസ്‌ ചട്ടപ്രകാരമാണ്‌ ഇന്ത്യയിലേക്കു കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്റെ മൂല്യം 20,000 രൂപയായി നിജപ്പെടുത്തിയത്‌. വിദേശത്തു താമസിക്കുന്ന മലയാളികളായ വനിതകള്‍ 25, 30 ഗ്രാം സ്വര്‍ണമാണു താലിയായി അണിയുന്നത്‌. നാട്ടിലേക്കു വരുന്ന പല വനിതകള്‍ക്കു താലിമാലയ്‌ക്കു പോലും നികുതി നല്‍കേണ്ട സ്ഥിതിയാണുള്ളത്‌. ഇതിനെതിരേ നിരവധി പ്രവാസി സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പ്രവാസികാര്യ മന്ത്രി കത്തില്‍ വ്യക്തമാക്കി.