Breaking News

Trending right now:
Description
 
Jul 14, 2015

നടി ശരണ്യ മോഹനന്റെ വിവാഹനിശ്ചയം നടന്നു; വരന്‍ ഡന്റല്‍ ഡോക്ടര്‍

image ചലച്ചിത്ര നടി ശരണ്യ മോഹനന്‍ വിവാഹത്തിനായി ഒരുങ്ങുന്നു. ഞായറാഴ്‌ച ആലപ്പുഴ കൊറ്റംകുളങ്ങരയിലെ ശരണ്യയുടെ വീട്ടില്‍ ചെറിയ ചടങ്ങുകളോടെ വിവാഹം നിശ്ചയിച്ചു. തിരുവനന്തപുരത്തെ ഡോ. അരവിന്ദ്‌ കൃഷ്‌ണനാണ്‌ വരന്‍. വിവാഹാലോചന വന്നതും പെണ്ണുകാണല്‍ചടങ്ങും വിവാഹനിശ്ചയവുമെല്ലാം ഒരാഴ്‌ചകൊണ്ടാണ്‌ നടന്നത്‌. തിരുവനന്തപുരത്തു വെങ്ങാനൂര്‍ സ്വദേശിയായ അരവിന്ദ്‌ കൃഷ്‌ണന്‍ ഡന്റല്‍ ഡോക്ടറാണ്‌. കോവളത്ത്‌ ക്ലിനിക്കുണ്ട്‌. വര്‍ക്കല ഡെന്റല്‍കോളജില്‍ പ്രഫസറുമാണ്‌. സെപ്‌റ്റംബര്‍ ആറിന്‌ കൊറ്റംകുളങ്ങര ക്ഷേത്തില്‍വച്ച്‌ രാവിലെ 10.30നും 11നും ഇടയ്‌ക്കുവച്ചാണ്‌ വിവാഹം. ആഡംബരം ഒഴിവാക്കി ലളിതവിവാഹമായിരിക്കുമെന്നു ശരണ്യ വ്യക്തമാക്കിയിട്ടുണ്ട്‌. വിവാഹശേഷം സിനിമയില്‍ തുടരുന്നതില്‍ ശരണ്യയ്‌ക്ക്‌ ഒട്ടും താല്‍പര്യമില്ല. പുതിയ ജീവിതം ആസ്വദിക്കാനാണ്‌ ഇഷ്ടമെന്നും നൃത്തവും സംഗീതവും തുടരുമെന്നും ശരണ്യ പറഞ്ഞു.