Breaking News

Trending right now:
Description
 
Jul 13, 2015

പ്രോ കബഡിക്കായി ബിഗ്‌ ബി പാട്ടുപാടി ചുവടുവയ്‌ക്കുന്നു

image പ്രോ കബഡിക്കായി ബിഗ്‌ ബി പാടി തകര്‍ത്തു. പ്രോ കബഡിയുടെ രണ്ടാം സീസണ്‌ മുന്നോടിയായി ലേ ..... പങ്കാ ..... ലേ.... പങ്കാ എന്ന പ്രമോഷന്‍ ഗാനം സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തരംഗമായി മാറി. അമിതാബ്‌ ബച്ചന്‍ പാടകു മാത്രമല്ല ആവേശംമൂത്ത്‌ ഇടയ്‌ക്ക്‌ ചുവടുകള്‍ വയ്‌ക്കുന്നുമുണ്ട്‌. ഹിന്ദിയിലും മഠാത്തിയിലുമാണ്‌ ഗാനം ഒരുക്കിയിരിക്കുന്നത്‌. പിയൂഷ്‌ പാണ്ഡെയുടേതാണ്‌ ഗാനത്തിന്റെ വരികള്‍. ഈമാസം 18നാണ്‌ പ്രോ കബഡിയുടെ രണ്ടാം സീസണ്‍ തുടങ്ങുന്നത്‌. അമിതാബ്‌ ബച്ചന്റെ മകനും ബോളിവുഡ്‌ താരവുമായ അഭിഷേക്‌ ബച്ചനാണ്‌ പ്രൊ കബഡി ടീമായ ജയ്‌പൂര്‍ പിങ്ക്‌ പാന്തേഴ്‌സിന്റെ ഉടമ.