Breaking News

Trending right now:
Description
 
Jul 11, 2015

സന്തോഷം

Dr Amrutha Baveesh
image
എല്ലാവരും ഈ പാട് പെടുന്നതൊക്കെ ഒന്ന് സന്തോഷിക്കാന്‍ വേണ്ടിയാണ്. എന്നാലോ സന്തോഷം നേടാന്‍ പ്രയാസവും അത് നിലനിര്‍ത്താല്‍ അതിലേരെ പ്രയാസവുമാണ്! പ്രത്യേകിച്ച് പണത്തിന് ബുദ്ധിമുട്ടുള്ള സമയമാണെങ്കില്‍ പലപ്പോഴും തോന്നിയിട്ടില്ലെ സന്തോഷം അടുത്ത ശംബളത്തിനോ അല്ലെങ്കില്‍ ഒരു ഉയര്‍ന്ന് ജോലിയുടേയൊ അതുമെല്ലെങ്കില്‍ ഒരു ലോട്ടറിയുടെ മറയില്‍ ഒളിഞ്ഞിരിക്കുകയാണെന്ന്!

പണത്തിനു മാത്രം ജീവിതത്തിലെ എല്ലാ സന്തോഷസൌഭാഗ്യങ്ങളേയും കൈവരിക്കാനൊന്നും പറ്റില്ല, അതിന് കഴിവുള്ളത് നമ്മുടെ മനസ്സിനാണ്, നമ്മള്‍ എങ്ങനെ ജീവിക്കുന്നു എന്നതിന്. "നന്ദിഭാവമുണ്ടെങ്കില്‍ സന്തോഷമുണ്ടാകും" 
ബൈബിളിൽ ഒരു ചൊല്ലുണ്ട്. 'ഉള്ളവന് ഈശ്വരന്‍ വീണ്ടും കൊടുക്കും, ഇല്ലാത്തവന്ഠെ കൈയ്യിലുള്ളതും കൂടി എടുത്തു കളയും'.

ജീവിതത്തിലെന്താണോ ഉള്ളത് അതിനു നേരെ നന്ദിയുള്ള ആള്‍ക്ക് വീണ്ടും അത് കിട്ടിക്കൊണ്ടേയിരിക്കും, പരാതി പറയുന്ന ഒരാള്‍ക്ക് ഉള്ളത് കൂടിയില്ലാതാകും.

ഒരുപിടിച്ചോറ് വായിലിടുമ്പോള്‍ അത് നമുക്ക് സാധ്യമാക്കിയ എണ്ണമറ്റ ആളുകളോട്- പാടത്ത് നെല്ല് വിതച്ചവര്‍ മുതല്‍ അത് വീട്ടിലെത്തിച്ചവരോടും നമുക്ക് മനസ്സിലൊരു നന്ദിപറയാം, കുടിക്കുന്ന വെള്ളത്തിനും, ശ്വസിക്കുന്ന് വായുവിനും , വെളിച്ചത്തിനും ദൈവത്തിന് നന്ദി.

എന്തിന് നടക്കുന്ന് വഴിയോടും, യാത്രചെയ്യുന്ന വാഹനങ്ങളും അതിലെ ജീവനക്കാരോട് പോലും നമുക്ക് നന്ദിയുള്ളവരാകാം. അപ്പോഴൊരിക്കലും നിങ്ങള്‍ നിര്‍ഭാഗ്യവാനാണെന്ന തോന്നലുണ്ടാകില്ല. മനസ് സ്വസ്ഥമാകും.
സമാധാനമുണ്ടാകും.

ആദ്യം നന്ദിയുണ്ടെകേണ്ടത് സ്വന്തം ദേഹത്തോടാണ്, ദിവസവു രാവിലെ എഴുനേറ്റ് കഴിഞ്ഞാല്‍ നിങ്ങള്‍ സ്വയം നിങ്ങളോട് തന്നെ ഒരു ഗുഡ്മോര്‍ണിങ് പറഞ്ഞു ദിവസം തുടങ്ങുക.

വരദാനമായി കിട്ടിയ ഈ ജീവിതത്തോട് നന്ദി പ്രകാശിപ്പിച്ചെങ്കില്‍ നമുക്ക് ഒരിക്കലും നിരാശപ്പെടേണ്ടിവരില്ല, ആരോഗ്യമുള്ള മനസ്സും ശരീരവും സ്വന്തമാകും.