Breaking News

Trending right now:
Description
 
Jul 11, 2015

കൂട്ടമാനഭംഗത്തിന്‌ ഇരയായത്‌ റിയാലിറ്റി ഷോ താരം വെളിപ്പെടുത്തി

image ബിഗ്‌ ബോസ്‌ 6 റിയാലിറ്റി ഷോയിലൂടെ താരമായ സെലിബ്രിറ്റി കേശാലങ്കാര വിദഗ്‌ധ സപ്‌ന ഭവാനി 24-ാം വയസില്‍ കൂട്ടമാനഭംഗത്തിന്‌ ഇരയായ സംഭവം പുറത്തുവിട്ടു. മുംബൈയിലെ ഫാഷന്‍ സര്‍ക്കിളില്‍ സജീവ സാന്നിധ്യമായ സപ്‌ന ഭവാനിക്ക്‌ അമേരിക്കയിലെ ചിക്കാഗോയില്‍വച്ചാണ്‌ കയ്‌പേറിയ അനുഭവം നേരിടേണ്ടിവന്നത്‌. ധീരമായ ഈ ഏറ്റുപറച്ചിലിന്‌ ഇരുപതുവര്‍ഷം വേണ്ടിവന്നു. ഹ്യൂമന്‍സ്‌ ഓഫ്‌ ബോംബെ എന്ന ഫേസ്‌ ബുക്ക്‌ പേജിലൂടെയാണ്‌ വിവരം പുറത്തുവിട്ടത്‌. ചിക്കാഗോയിലെ ക്രിസ്‌മസ്‌ രാത്രിയിലാണ്‌ മനസിനെ ഏറെ വേദനിപ്പിച്ച ആ സംഭവം...പാതിരാത്രി ഞാന്‍ ഒരു ബാറില്‍നിന്നു പുറത്തിറങ്ങി തനിച്ചു നടക്കുകയായിരുന്നു. എനിക്ക്‌ അന്ന്‌ 24 വയസുണ്ട്‌. മദ്യലഹരിയിലായിരുന്നു. ഒരു കുട്ടിക്കുപ്പായമായിരുന്നു വേഷം. ചുണ്ടില്‍ ചുവന്ന ലിപ്‌സ്റ്റിക്കു തേച്ചിരുന്നു. ഒരുകൂട്ടം യുവാക്കള്‍ എന്റെ അടുത്തുവന്നു. അവരില്‍ ഒരാള്‍ തോക്കുചൂണ്ടി ഓറല്‍ സെക്‌സ്‌ നടത്താന്‍ ആവശ്യപ്പെട്ടു. അതു പിന്നീട്‌ കൂട്ടമാനഭംഗമായി. ഞാന്‍ വീട്ടിലേക്ക്‌ നടന്നുപോയതും കുളികഴിഞ്ഞ്‌ ഈ അനുഭവത്തെ മറക്കാന്‍ തീരുമാനിച്ചതും ഓര്‍മയുണ്ട്‌. എത്രയോ കാലം ഞാനത്‌ മനസിന്റെ പിന്നാമ്പുറത്തേക്ക്‌ തള്ളി. എന്റെ ഇച്ഛാശക്തിയേയും ആത്മവിശ്വാസത്തെയും തകര്‍ക്കാന്‍ അതിനെ ഞാനനുവദിച്ചില്ല. ഞാനിപ്പോഴും അതേപോലുള്ള കുറിയവസ്‌ത്രം ധരിക്കുന്നു. ചുണ്ടില്‍ ചുവന്ന ലിപ്‌സ്റ്റിക്‌ ഇടുന്നതും ഉപേക്ഷിച്ചിട്ടില്ല. പിന്നീട്‌ ഞാനെന്റെ സ്‌കൂള്‍കാല കാമുകനെയാണ്‌ വിവാഹം കഴിച്ചത്‌. നിരന്തര ഗാര്‍ഹിക പീഡനമായിരുന്നു തുടര്‍ന്നുള്ളകാലം. എനിക്കെന്താണ്‌ ഇങ്ങനെ സംഭവിക്കുന്നതെന്നു സ്വയം ചോദിച്ചു. ചിലപ്പോഴൊക്കെ നമ്മുടെ നിയന്ത്രണങ്ങള്‍ക്കും അപ്പുറത്താണ്‌ കാര്യങ്ങള്‍ നടക്കുക. എല്ലാവരും സ്വയം തുറന്നുപറയാനും കടുത്ത അനുഭവങ്ങളില്‍നിന്നു തിരിഞ്ഞുനടക്കാനുള്ള സമ്മര്‍ദ്ദങ്ങളില്‍ കുടുങ്ങിക്കിടന്ന ഒരു ലോകത്താണ്‌ നാം ജീവിക്കുന്നത്‌. എനിക്കൊന്നേ പറയാനുള്ളൂ... മര്‍ദ്ദിക്കപ്പെടാന്‍ ആരും ആഗ്രഹിക്കുന്നില്ല. ഒപ്പം മാനഭംഗത്തിന്‌ ഇരയാകുന്നതിനും. മറ്റൊരു മാര്‍ഗമില്ലാതെയാകും പലസ്‌ത്രീകളും ഇത്തരംകാര്യങ്ങള്‍ ഉള്ളിലൊതുക്കുന്നത്‌. അതു ബലഹീനതയുടെ ലക്ഷണമല്ലെന്നും കരുത്തിന്റെ അടയാളമാണെന്നും ആദരിക്കപ്പെടേണ്ടതാണെന്നും സപ്‌ന ഭവാനി പറയുന്നു.