Breaking News

Trending right now:
Description
 
Jul 10, 2015

കന്യകാ ടാക്കീസ്‌ തീയറ്ററുകളില്‍ എത്തി

image മികച്ച നവാഗത സംവിധായകന്‍, മികച്ച ശബ്ദ മിശ്രണം, മികച്ച സഹനടി എന്നിവയ്‌ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ കന്യകാ ടാക്കീസ്‌ തീയറ്ററുകളില്‍ എത്തി. കെ.ആര്‍.മനോജാണ്‌ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. മുതിര്‍ന്നവര്‍ക്കുള്ള സിനിമകള്‍ കളിക്കുന്ന കന്യക ടാക്കീസ്‌ ഒരു ക്രിസ്‌ത്യന്‍ പള്ളി ആകുന്നതോടെ കയ്യാലി എന്ന നാട്ടിന്‍പുറത്തു സംഭവിക്കുന്ന കഥയാണ്‌ ചിത്രത്തില്‍ പറയുന്നത്‌. കഥാകൃത്ത്‌ പി.വി.ഷാജികുമാറിന്റെ 18+ എന്ന ചെറുകഥയാണ്‌ കന്യകാ ടാക്കീസ്‌ സിനിമയുടെ ആധാരം. ഗോവ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലെ ഉദ്‌ഘാടന ചിത്രമായിരുന്നു ഇത്‌. നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങളും ന്യുയോര്‍ക്ക്‌ ഫിലിം ഫെസ്റ്റി വലില്‍ മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരവും ലഭിച്ചു. മുരളീ ഗോപി, ലെന, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്‌, നന്ദു, പാര്‍വതി, സുനില്‍ സുഖദ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷം ചെയ്യുന്നുണ്ട്‌.