Breaking News

Trending right now:
Description
 
Dec 16, 2012

മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിലുള്ള വാഹനം സീബ്രാലൈനില്‍ പാര്‍ക്ക്‌ ചെയ്‌തു: പോലീസ്‌ പെറ്റി അടിച്ചു

image
കേരള പോലീസ്‌ അങ്ങനെയാണ്‌. മുഖംനോക്കാതെ പെറ്റിക്കേസ്‌ എടുക്കും. അത്‌ മുഖ്യമന്ത്രിയുടെ ഭാര്യയാണെങ്കില്‍പോലും. കഴിഞ്ഞ ദിവസം തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനു സമീപം സീബ്രാ ലൈനിലേയ്‌ക്ക്‌ കടന്ന്‌ പാര്‍ക്ക്‌ ചെയ്‌ത കാറിനാണ്‌ പോലീസ്‌ പെറ്റി അടിച്ചത്‌. മുഖ്യമന്ത്രിയുടെ ഭാര്യയുടേതാണ്‌ വാഹനം എന്നറിഞ്ഞപ്പോള്‍ രസീത്‌ തിരികെത്തന്നാല്‍ പെറ്റി വേണ്ടെന്ന്‌ പറഞ്ഞു നോക്കി. 

കാര്യമറിഞ്ഞപ്പോള്‍ പെറ്റി ഡ്രൈവര്‍തന്നെ അടയ്‌ക്കണമെന്നാണ്‌ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്‌. നോ പാര്‍ക്കിംഗ്‌ സ്ഥലത്ത്‌ പാര്‍ക്ക്‌ ചെയ്‌ത വാഹനത്തിനെതിരേ നടപടിയെടുത്ത പോലീസുകാര്‍ക്കെതിരേ നടപടിയെന്നും പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അല്ലെങ്കില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തരായ ഏമാന്മാര്‍ ആ പോലീസുകാരനിട്ട്‌ പണി കൊടുത്തേനേ.