Breaking News

Trending right now:
Description
 
Jul 09, 2015

ബാംഗ്ലൂര്‍ ക്രൈസ്റ്റ്‌ കോളേജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മെല്‍ബണില്‍

പോള്‍ സെബാസ്റ്റ്യന്‍
image മെല്‍ബണ്‍: പ്രശസ്‌തമായ ബാംഗ്ലൂര്‍ ക്രൈസ്റ്റ്‌ കോളേജില്‍ വിവിധ വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയവരും ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്നവരുമായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ക്രൈസ്റ്റ്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സിലര്‍ ഫാ.തോമസ്‌ ചാത്തന്‍പറമ്പിലിനു സ്വീകരണം നല്‌കുന്നു. ജൂലൈ 15-ന്‌ ഹൈഡല്‍ബര്‍ഗിലുള്ള കോക്കനട്ട്‌ ലഗൂണ്‍ റെസ്റ്റോറന്റിലാണ്‌ സായാഹ്ന വിരുന്നിനായി പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബാഗംങ്ങളും സംഗമിക്കുന്നത്‌.ക്രൈസ്റ്റ്‌ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ഡയറക്‌ടര്‍ ഫാ.തോമസ്‌ തെക്കേലും കൂട്ടായ്‌മയില്‍ പങ്കെടുക്കും. നേട്ടങ്ങളിലും പ്രശസ്‌തിയിലും എന്നും മുന്‍പന്തിയിലുള്ള ക്രൈസ്റ്റിലെ പഠനകാലയളവിലെ മധുരതരമായ ഓര്‍മ്മകള്‍ പങ്കുവയ്‌ക്കുവാനും സംഗമത്തില്‍ പങ്കെടുക്കുവാനും ആഗ്രഹിക്കുന്നവര്‍, 0410082595, 0430841973 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുവാന്‍ കണ്‍വീനര്‍മാരായ�ഷിജി തോമസ്‌, ലക്‌ഷ്‌മി നായര്‍ എന്നിവര്‍ അറിയിച്ചു.

വിലാസം: 38 ബെല്‍ സ്‌ട്രീറ്റ്‌ ഹൈഡല്‍ബര്‍ഗ്‌ ഹൈറ്റ്‌സ്‌.