Breaking News

Trending right now:
Description
 
Jul 09, 2015

ജാഗ്വര്‍ ലാന്‍ഡ്‌ റോവര്‍ ബ്രാന്‍ഡഡ്‌ കളക്ഷന്‍ വിപണിയിലെത്തി

image കൊച്ചി: ജാഗ്വര്‍ ലാന്‍ഡ്‌ റോവര്‍ ഇന്‍ഡ്യയുടെ ഏറ്റവും പുതിയ ബ്രാന്‍ഡഡ്‌ ഉല്‍പന്നങ്ങളുടെ കളക്ഷന്‍ വിപണിയിലെത്തി. സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന വസ്‌ത്രങ്ങള്‍, ഗിഫ്‌റ്റുകള്‍, ആക്‌സെസറീസ്‌ എന്നിവയടങ്ങുന്നതാണ്‌ ജാഗ്വറിന്റെ ലൈഫ്‌ സ്റ്റൈല്‍ കളക്ഷന്‍ 2015. ജാഗ്വര്‍ ഉപയോക്താക്കളെയും, അതേ അഭിരുചിയുള്ളവരെയും ആകര്‍ഷിക്കാന്‍ കഴിയുന്നതാണ്‌ ജാഗ്വറിന്റെ ഇന്‍ ഹൗസ്‌ ഡിസൈനേഴ്‌സ്‌ രൂപകല്‍പന ചെയ്‌ത ഉല്‍പന്നങ്ങള്‍.

ഹെറിറ്റേജ്‌ കളക്ഷനും, ന്യൂ ലൈഫ്‌ സ്റ്റൈല്‍ കളക്ഷനും ഒത്തുചേരുന്ന ജാഗ്വര്‍ കളക്ഷന്‍ 2015ല്‍ ഗ്രാഫിക്ക്‌ ടീ ഷര്‍ട്ട്‌സ്‌, വലിയ യാത്രാ ബാഗുകള്‍, ഡ്രൈവേഴ്‌സ്‌ ജാക്കറ്റ്‌, സിപ്പ്‌ ത്രൂ ജാക്കറ്റ്‌, തൊപ്പികള്‍, കീ ചെയ്‌നുകള്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലാന്‍ഡ്‌ റോവര്‍ കളക്ഷന്റെ കോര്‍ റേഞ്ചില്‍ വസ്‌ത്രങ്ങള്‍, ആക്‌സെസ്സറീസ്‌, ഗിഫ്‌റ്റ്‌ ഐറ്റങ്ങള്‍

എന്നിവയും കിഡ്‌സ്‌ കളക്ഷനില്‍ ഐക്കോണിക്ക്‌ അഡ്‌വെന്‍ചര്‍ ബിയര്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ടീ ഷര്‍ട്ടുകള്‍, ബേസ്‌ ബോള്‍ ക്യാപ്പുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയും ലഭ്യമാണ്‌.

ജാഗ്വറിന്റെ ഇന്ത്യയിലെ അംഗീകൃത റീട്ടെയ്‌ലര്‍മാരിലൂടെ ജാഗ്വര്‍ ലാന്‍ഡ്‌ റോവര്‍ കളക്ഷന്‍ 2015 ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാണ്‌.