Jul 09, 2015
ബോളിവുഡിലെ താരസുന്ദരിമാരുടെ കാമുകന് ഷാഹിദ് കപൂര്‍ വിവാഹിതനായി
ബോളിവുഡ് യുവതാരം ഷാഹിദ് കപൂര്‍ വിവാഹിതനായി. ഡല്‍ഹി സ്വദേശിയും
ഇരുപത്തിയൊന്നുകാരിയുമായ മീരാ രജ്പുത്താണ് വധു. ഡല്‍ഹിയിലെ സുഹൃത്തിന്റെ
വീട്ടില്‍വച്ചായിരുന്നു വിവാഹം. നടന് പങ്കജ് കപൂറിന്റെയും നീലിമ
അസീമിന്റെയും മകനാണ്. ബന്ധുക്കള്‍ ഉള്‍പ്പെടെ നാല്പതോളം പേര്‍മാത്രമേ
വിവാഹത്തില്‍ പങ്കെടുത്തുള്ളൂ. പ്രിയങ്കാ ചോപ്രാ, വിദ്യാബാലന്, ബിപാഷാ
ബസു, കരീന കപൂര്‍, അനുഷ്കാ ശര്‍മ തുടങ്ങിയ ബോബിവുഡ് സൂപ്പര്‍
താരസുന്ദരിമാരുടെ കാമുകനായി വാര്‍ത്തകളില്‍ ഇടംതേടിയിട്ടുള്ള നടനാണ്
ഷാഹിദ് കപൂര്‍. ഹൈദര്‍ എന്ന സിനിമയാണ് ഷാഹിദിന്റെ കരിയറില്‍
വഴിത്തിരിവായത്. സഹനര്ത്തകനായിട്ടായിരുന്നു സിനിമയിലേക്കുള്ള വരവ്.
പിന്നീട് നായകനിരയിലേക്ക് ഉയരുകയായിരുന്നു.