Breaking News

Trending right now:
Description
 
Dec 16, 2012

യുണൈറ്റഡ്‌ നഴ്‌സിംങ്ങ്‌ പ്രവാസി അസോസിയേഷന്‍: ജാസ്‌മിന്‍ ഷാ പ്രസിഡന്റ്‌, വിനോദ്‌ മത്തായി വൈസ്‌ പ്രസിഡന്റ്‌

സുദീപ്‌ കൃഷ്‌ണ - സെക്രട്ടറി, ജിജോ ജി. പീടികമല - ജോയിന്റ്‌ സെക്രട്ടറി, നൗഫല്‍ പുളിങ്ങം - ഗള്‍ഫ്‌ കോര്‍ഡിനേറ്റര്‍
image
പ്രവാസി മലയാളി നഴ്‌സുമാര്‍ക്കായി യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്റെ (യുഎന്‍എ) കീഴില്‍ യൂണൈറ്റഡ്‌ പ്രവാസി നഴ്‌സസ്‌ അസോസിയേഷന്റെ (യുഎന്‍പിഎ) ഭാരവാഹികളെ തെരഞ്ഞെടുത്തു. യുഎന്‍എയുടെ പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ തന്നെയായിരിക്കും യുഎന്‍പിഎയുടെയും പ്രസിഡന്റ്‌.  സെക്രട്ടറിയായി സുദീപ്‌ കൃഷ്‌ണയേയും പ്രവാസികാര്യ വൈസ്‌ പ്രസിഡന്റായി വിനോദ്‌ മത്തായിയേയും (ഓസ്‌ട്രേലിയ) ജോയിന്റ്‌ സെക്രട്ടറിയായി ജിജോ ജി. പീടികമലയേയും (അയര്‍ലന്‍ഡ്‌))), ഗള്‍ഫ്‌ കോര്‍ഡിനേറ്ററായി നൗഫല്‍ പുളിങ്ങത്തേയും (ഖത്തര്‍) തെരഞ്ഞെടുത്തു.

അമേരിക്ക, ഓസ്‌ട്രേലിയ, ഗള്‍ഫ്‌ രാജ്യങ്ങള്‍, ആഫ്രിക്ക, യുകെ എന്നിവിടങ്ങളില്‍ യുഎന്‍പിഎയുടെ യൂണിറ്റുകള്‍ രൂപീകരിച്ചുകഴിഞ്ഞു. മറ്റു രാജ്യങ്ങളില്‍ യൂണിറ്റ്‌ തുടങ്ങാന്‍ താല്‌പര്യമുള്ളവര്‍ വിവിധ രാജ്യങ്ങളിലെ കോര്‍ഡിനേറ്ററുമാരുമായി ബന്ധപ്പെടണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ജനുവരി പതിനഞ്ചിനു മുമ്പായി മലയാളി നഴ്‌സുമാരുള്ളിടത്തെല്ലാം യൂണിറ്റുകള്‍ തുടങ്ങാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ യുഎന്‍പിഎയുടെ പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ അറിയിച്ചു.

പ്രവാസി നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുക, ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുക, മടങ്ങിയെത്തുന്നവര്‍ക്ക്‌ സാമൂഹിക സാമ്പത്തിക സുരക്ഷയ്‌ക്കുള്ള പെന്‍ഷന്‍ പദ്ധതികള്‍ നടപ്പാക്കുക. അന്യരാജ്യങ്ങളില്‍ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ സാര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുള്ള ഇടപെടല്‍ കൂടുതല്‍ സജീവമാക്കുക തുടങ്ങിയവയാണ്‌ ലക്ഷ്യമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.




വിനോദ്‌ മത്തായി 

അസംഘടിതരായി വിദേശത്ത്‌ അരക്ഷിതാവസ്ഥയില്‍ ജോലി ചെയ്യേണ്ടി വരുന്ന നഴ്‌സുമാര്‍ തൊഴിലിടങ്ങളില്‍ മാത്രമല്ല സ്വന്തം രാജ്യത്തും ചൂക്ഷണത്തിനു വിധേയമാകുന്നുണ്ട്‌. വിദേശ നാണ്യം നേടിത്തരുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്ന നഴ്‌സുമാര്‍ക്ക്‌ ഒരു സാധാരണ പൗരനു കിട്ടുന്ന പരിഗണന പോലും കിട്ടുന്നില്ലെന്ന്‌ യുഎന്‍പിഎയുടെ വൈസ്‌ പ്രസിഡന്റ്‌ വിനോദ്‌ മത്തായി പറഞ്ഞു. 

ഗള്‍ഫ്‌ നാടുകളില്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കുവാന്‍ മറ്റു രാജ്യങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ നടത്തുവാന്‍ ഇന്ത്യ പലപ്പോഴും പരാജയപ്പെടുന്നതായി ഗള്‍ഫ്‌ കോര്‍ഡിനേറ്റര്‍ നൗഫല്‍ കുറ്റപ്പെടുത്തി. നഴ്‌സുമാര്‍ സംഘടിച്ചു നിന്നാല്‍ മാത്രമേ സ്വന്തം രാജ്യത്തു മാത്രമല്ല വിദേശ രാജ്യത്തും തൊഴില്‍ സുരക്ഷ നേടാന്‍ സാധ്യമാകുകയുള്ളുവെന്ന്‌ ജോയിന്റ്‌ സെക്രട്ടറി ജിജോ ജി. പീടികമലയും പറഞ്ഞു. 



 ജിജോ ജി. പീടികമല                                നൗഫല്‍ പുളിങ്ങം

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: jasminsha4u@facebook.com, mathai.vinod2@gmail.com, nowfalnms@gmail.com