Breaking News

Trending right now:
Description
 
Dec 15, 2012

തന്നെ ഉപയോഗിച്ച്‌ പബ്ലിസിറ്റിക്ക്‌ ശ്രമിക്കുന്നുവെന്ന്‌ ഖുഷ്‌ബു

image ചെന്നൈ: തന്നെ ഉപയോഗിച്ച്‌ ചിലര്‍ പബ്ലിസിറ്റിക്ക്‌ ശ്രമിക്കുന്നുവെന്നും അതു വിലപ്പോവില്ലെന്നും നടി ഖുഷ്‌ബു. ദേവന്മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്‌ത സാരി താന്‍ ധരിച്ചിരുന്നു. ഇതു ചിലര്‍ പ്രശ്‌നമാക്കിയിരിക്കുകയാണ്‌. ഇവര്‍ നടത്തുന്ന പ്രതിഷേധം പബ്ലിസിറ്റിക്ക്‌ വേണ്ടിയാണ്‌. പ്രതിഷേധക്കാര്‍ക്ക്‌ ആവശ്യം പബ്ലിസിറ്റിയല്ലാതെ പിന്നെ എന്താണ്‌. എന്തായാലും അതു നടപ്പില്ല. തന്നെ ഉപയോഗിച്ച്‌ പ്രശസ്‌തി നേടാമെന്നു വിചാരിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ തത്‌ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും ഡിഎംകെ പ്രവര്‍ത്തക കൂടിയായ ഖുഷ്‌ബു പറഞ്ഞു. തമിഴ്‌നാട്ടിലെ ഹിന്ദുമക്കള്‍ കക്ഷിയാണ്‌ ഖുഷ്‌ബു മാപ്പു പറയണമെന്നാവശ്യപ്പെട്ട്‌ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്‌. വിവാദസാരിയുടുത്ത ഖുശ്‌ബുവിന്റെ ചിത്രവും വാര്‍ത്തയും ചില വിദേശ മാധ്യമങ്ങളിലുള്‍പ്പെടെ വന്നിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളൊന്നും പ്രതിഷേധിക്കാന്‍ രംഗത്തില്ലെന്നും പ്രത്യേകതയാണ്‌.